കേരളം

kerala

ETV Bharat / state

വിവാഹ വാഗ്‌ദാനം നൽകി 17കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ; പണവും സ്വർണവും തട്ടിയ യുവാവ് അറസ്റ്റിൽ - അടൂർ പൊലീസ്

ഏനാദിമംഗലം സ്വദേശി ആര്‍. അജിത്ത് ആണ് വിവാഹ വാഗ്‌ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചത്

rape after promising marriage  pocso case pathanamthitta  adoor police  youth arrest in pocso case  വിവാഹ വാഗ്‌ദാനം നൽകി പീഡനം  പോക്‌സോ പത്തനംതിട്ട  അടൂർ പൊലീസ്  യുവാവ് അറസ്റ്റിൽ പോക്‌സോ
വിവാഹ വാഗ്‌ദാനം നൽകി 17കാരിക്ക് പീഡനം, ദൃശ്യങ്ങൾ പകർത്തി; പണവും സ്വർണവും തട്ടിയ യുവാവ് അറസ്റ്റിൽ

By

Published : Feb 15, 2022, 8:23 PM IST

പത്തനംതിട്ട : 17കാരിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചശേഷം ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയ യുവാവ് അടൂർ പൊലീസിന്‍റെ പിടിയിൽ. ഏനാദിമംഗലം മാരൂര്‍ കണ്ടത്തില്‍ പറമ്പിൽ വീട്ടില്‍ ആര്‍. അജിത്ത്(21) ആണ് അറസ്റ്റിലായത്.

പ്രതി ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് പ്രണയം നടിച്ച്‌ വശത്താക്കുകയും വിവാഹ വാഗ്‌ദാനം നൽകുകയുമായിരുന്നു. ജനുവരി നാലിന് രാത്രി 11 മണിക്ക് ഇയാൾ പെണ്‍കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ അതിക്രമിച്ചു കയറി ലൈംഗിക പീഡനത്തിന് ഇരയാക്കി. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. തുടർന്ന് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയുടെ സ്വര്‍ണവും പണവും തട്ടിയെടുക്കുകയായിരുന്നു.

Also Read: ഏഴ് വയസുകാരിക്ക് ലൈംഗിക പീഡനം ; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

ഇതോടെ പെൺകുട്ടി തന്നെ പൊലീസിൽ പരാതി നൽകി. ജില്ല പൊലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍റെ നിര്‍ദേശ പ്രകാരം അടൂർ ഡിവൈ.എസ്.പി അര്‍.ബിനുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്‌തു.

ABOUT THE AUTHOR

...view details