കേരളം

kerala

ETV Bharat / state

ശബരിമല തീർഥാടകരെ വരവേൽക്കാനൊരുങ്ങി റാന്നി

റാന്നി താലൂക്ക് തഹസിദാര്‍ കെ. നവീന്‍ ബാബുവിന്‍റെ അധ്യക്ഷതയില്‍ താലൂക്ക് തല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.

ശബരിമല തീർഥാടനം  ശബരിമല റാന്നി താലൂക്ക്  റാന്നി താലൂക്ക് തഹസിദാര്‍  ranni welcoming sabarimala devotees  sabarimala devotees pathanamthitta facility  sabarimala opens
ശബരിമല

By

Published : Nov 13, 2020, 7:43 PM IST

പത്തനംതിട്ട: ശബരിമല തീർഥാടനത്തോട് അനുബന്ധിച്ച് അവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ റാന്നി താലൂക്ക് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം. കൊവിഡ് വ്യാപന സാധ്യതയെ കണക്കിലെടുത്ത് സ്‌നാനം നിയന്ത്രിക്കാന്‍ കുളിക്കടവുകളില്‍ ലൈഫ് ഗാര്‍ഡുകളെ നിയോഗിക്കും. തീർഥാടകർക്ക് ഇടത്താവളങ്ങളില്‍ വിരിവയ്ക്കാന്‍ ഗ്രാമപഞ്ചായത്തുകളും അയ്യപ്പസേവാ സംഘവും ചേര്‍ന്ന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. തെരുവ് വിളക്കുകള്‍ കേടുപാടുകള്‍ തീര്‍ത്ത് ഉപയോഗ ക്ഷമമാക്കുന്നതിന് ഗ്രാമപഞ്ചായത്തുകളും കെഎസ്ഇബിയും ചേര്‍ന്ന് നടപടി സ്വീകരിക്കും. കാട്ടാന ശല്യം തടയുന്നതിന് പ്രത്യേക സ്‌ക്വാഡിനെ വനം വകുപ്പ് നിയോഗിക്കും.

വനമേഖലയിലെ പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്യുന്നതിന് ഇക്കോ- ഗാര്‍ഡുകളെ നിയോഗിക്കും. കുടിവെള്ള വിതരണം തടസപ്പെടുന്നില്ലെന്ന് വാട്ടര്‍ അതോറിറ്റി ഉറപ്പാക്കും. ഗതാഗത തടസം ഒഴിവാക്കുന്നതിനുള്ള നടപടികളും ആവശ്യമായ സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കാനുള്ള നടപടികളും സ്വീകരിക്കും. ജില്ലാ കലക്‌ടർ തയാറാക്കുന്ന വില വിവര പട്ടിക എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് ഉറപ്പു വരുത്തും. കൂടാതെ കടകളിലെ നിയമ ലംഘനങ്ങള്‍ തടയുന്നതിന് സിവില്‍ സപ്ലൈസ് വകുപ്പ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തും. വൈദ്യസഹായവും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങളും ആരോഗ്യ വകുപ്പ് ഉറപ്പാക്കും. അറ്റകുറ്റപണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും അവശ്യമായ സ്ഥലങ്ങളില്‍ ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും പി.ഡബ്യു.ഡി റോഡ്‌സ് വിഭാഗം നടപടി സ്വീകരിക്കും. റാന്നി താലൂക്ക് ഓഫിസില്‍ തഹസിദാര്‍ കെ. നവീന്‍ ബാബുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന താലൂക്ക് തല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.

ABOUT THE AUTHOR

...view details