കേരളം

kerala

ETV Bharat / state

റാന്നിയില്‍ വിദ്യാര്‍ഥി ഒഴുക്കില്‍പെട്ട് മരിച്ചു - body was found news

എരുമേലി ഷെയര്‍ മൗണ്ട്‌ കോളജിലെ മൂന്നാംവര്‍ഷ ബികോം വിദ്യാര്‍ഥി ജോണ്‍ ചാക്കോയാണ് (മോനിഷ്-19) മരിച്ചത്. ഞായറാഴ്‌ചയാണ് വിദ്യാര്‍ഥിയെ കാണാതായത്.

മൃതദേഹം കണ്ടെത്തി വാര്‍ത്ത  ഒഴുക്കില്‍പെട്ട് മരിച്ചു വാര്‍ത്ത  body was found news  died in flow news
ഒഴുക്കില്‍പെട്ട് മരിച്ചു

By

Published : May 25, 2021, 12:35 AM IST

പത്തനംതിട്ട: റാന്നി പുള്ളോലി ബണ്ട് പാലത്തിന് സമീപം വലിയത്തോട്ടിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. എരുമേലി ഷെയര്‍ മൗണ്ട്‌ കോളജിലെ മൂന്നാംവര്‍ഷ ബികോം വിദ്യാര്‍ഥി ജോണ്‍ ചാക്കോയാണ് (മോനിഷ്-19) മരിച്ചത്. റാന്നി അങ്ങാടി ചെട്ടിമുക്ക് മുള്ളംകുഴി തടത്തില്‍ ചാക്കോ ജോണിന്‍റെ മകനാണ്. ഞായറാഴ്ച്ചയാണ് വിദ്യാര്‍ഥിയെ കാണാതായത്. നിര്‍മാണത്തിലിരിക്കുന്ന പുള്ളോലി പാലത്തിന് സമീപം വൈകിട്ട് നാല് മണിയോടെ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പമാണ് മോനിഷ് കുളിക്കാനെത്തിയത്. വെള്ളത്തിലേക്ക് ചാടിയ മോനിഷിനെ കാണാതായി.

ഈ ഭാഗത്ത്‌ പാലത്തിനായി എടുത്ത കുഴിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഫയര്‍ ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. നേരത്തെ തെരച്ചിൽ നടന്ന സ്ഥലത്തെത്തിയ അയൽവാസി പരീത് റാവുത്തർ കുഴഞ്ഞ് വീണ് മരിച്ചിരുന്നു.

കൂടുതല്‍ വായനക്ക്: വിദ്യാർഥിയെ കാണാതായി; വിവരമറിഞ്ഞെത്തിയ അയൽവാസി കുഴഞ്ഞുവീണു മരിച്ചു

അയല്‍വാസിയായ മോനിഷിനെ ഒഴുക്കിപ്പെട്ട് കാണാതായെന്ന വിവരമറിഞ്ഞാണ് പരീത് റാവുത്തർ ഇന്നലെ വൈകീട്ട് തിരച്ചില്‍ നടന്ന സ്ഥലത്തെത്തിയത്. തിരച്ചിൽ നടക്കുന്നതിനിടെ പരീത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ABOUT THE AUTHOR

...view details