റാന്നിയില്‍ ശക്തമായ മഴ; വ്യാപക നാശനഷ്ടം
നിരവധി വീടുകള്‍ തകര്‍ന്നു. വൈദ്യുതി ബന്ധം തകരാറിലായി.
പത്തനംതിട്ട റാന്നിയില്‍ ശക്തമായ മഴ
പത്തനംതിട്ട: റാന്നിയില്‍ ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടം. മൂന്നിലേറെ വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 10 ലേറെ വീടുകള്‍ക്ക് ഭാഗിക നാശം സംഭവിച്ചു. നിരവധി മരങ്ങള്‍ കടപുഴകി വീണു. വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം തകരാറിലായി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.