കോന്നി ഉപതെരഞ്ഞെടുപ്പ്; പോളിങ് സാമഗ്രികളുടെ തരംതിരിക്കല്‍ - by-election
പോളിങ് ബൂത്തുകളിലേക്കുള്ള ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെയും വി.വി പാറ്റുകളുടേയും രണ്ടാംഘട്ട തരംതിരിക്കലാണ് നടന്നത്.
പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിങ് ബൂത്തുകളിലേക്കുള്ള ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെയും വി.വി പാറ്റുകളുടേയും രണ്ടാംഘട്ട തരംതിരിക്കല്‍ നടന്നു. ജില്ലാ കലക്ടര്‍ പി.ബി നൂഹ്, റിട്ടേണിങ് ഓഫീസര്‍ എം.ബി ഗിരീഷ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി.ആര്‍ അഹമ്മദ് കബീര്‍, മണ്ഡലത്തിലെ പൊതുതെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ഡോ. എന്‍.വി പ്രസാദ് ഉൾപ്പടെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും പങ്കെടുത്തു. 212 പോളിങ് ബൂത്തുകളിലായി 20 ശതമാനം റിസര്‍വ് ഉൾപ്പടെ 1,016 ജീവനക്കാരെ തെരഞ്ഞെടുപ്പിനായി നിയോഗിക്കും. ഒരു പ്രിസൈഡിങ് ഓഫീസറും മൂന്നു പോളിങ് ഓഫീസര്‍മാരും അടക്കം നാല് ഉദ്യോഗസ്ഥര്‍ക്കാണ് പോളിങ് ബൂത്തിന്‍റെ ചുമതല.