രാഷ്ട്രപതി തിങ്കളാഴ്‌ച ശബരിമലയില്‍ ദര്‍ശനം നടത്തും - രാഷ്ട്രപതി രംനാഥ് കോവിന്ദ്
രാഷ്ട്രപതിയുടെ സന്ദർശനത്തിനായി ശരംകുത്തിയിലോ പാണ്ടിത്താവളത്തോ ഹെലിപാഡ് ഒരുക്കാമെന്ന ആലോചനയിലാണ് ദേവസ്വം ബോർഡ്. സുരക്ഷ ഉൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷമാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക
![രാഷ്ട്രപതി തിങ്കളാഴ്‌ച ശബരിമലയില്‍ ദര്‍ശനം നടത്തും രംനാഥ് കോവിന്ദ് തിങ്കളാഴ്ച ശബരിമല ദർശനം നടത്തും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5552539-thumbnail-3x2-gkhdk.jpg)
രംനാഥ് കോവിന്ദ് തിങ്കളാഴ്ച ശബരിമല ദർശനം നടത്തും
തിരുവനന്തപുരം:രാഷ്ട്രപതി രംനാഥ് കോവിന്ദ് തിങ്കളാഴ്ച ശബരിമലയില്‍ ദർശനം നടത്തും. ഞായറാഴ്ച കൊച്ചിയിൽ എത്തുന്ന രാഷ്ട്രപതി ഹെലികോപ്റ്റർ മാർഗ്ഗമാണ് ശബരിമലയിൽ എത്തുക. സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിൽ ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് സംസ്ഥാന സർക്കാരിന് രാഷ്ട്രപതിയുടെ ഓഫീസ് നിർദേശം നൽകി. രാഷ്ട്രപതിയുടെ സന്ദർശനത്തിനായി ശരംകുത്തിയിലോ പാണ്ടിത്താവളത്തോ ഹെലിപാഡ് ഒരുക്കാമെന്ന ആലോചനയിലാണ് ദേവസ്വം ബോർഡ്. സുരക്ഷ ഉൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷമാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.