പത്തനംതിട്ട: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശബരിമല ദർശനം നടത്തി. ചൊവ്വാഴ്ച രാത്രി മല ചവിട്ടിയ പ്രതിപക്ഷ നേതാവ് "പുണ്യം പൂങ്കാവനം" പദ്ധതിയിലും പങ്കാളിയായി.
രമേശ് ചെന്നിത്തല ശബരിമല സന്ദർശനം നടത്തി - രമേശ് ചെന്നിത്തല ശബരിമല സന്ദർശനം നടത്തി
വാവർ പള്ളിയും അദ്ദേഹം സന്ദർശിച്ചു. തന്ത്രി, മേൽശാന്തി എന്നിവരെ സന്ദർശിച്ച ശേഷമാണ് രമേശ് ചെന്നിത്തല മലയിറങ്ങിയത്.
രമേശ് ചെന്നിത്തല
ചൊവ്വാഴ്ച രാത്രി 10.30 ന് ശേഷമാണ് രമേശ് ചെന്നിത്തല മകൻ രോഹിത്തിനൊപ്പം സന്നിധാനത്തെത്തിയത്. 18-ാം പടി ചവിട്ടി ശ്രീകോവിലിന് മുന്നിലെത്തി ദർശനം നടത്തിയ അദ്ദേഹം ഹരിവരാസനം പാടി നടയടച്ച ശേഷം ഗസ്റ്റ്ഹൗസിലേക്ക് മടങ്ങി. ഇന്ന് രാവിലെ മാളികപ്പുറത്ത് ദർശനം നടത്തി പുണ്യം പൂങ്കാവനം പദ്ധതിയിൽ പങ്കെടുത്തു. വാവർ പള്ളിയും അദ്ദേഹം സന്ദർശിച്ചു. തന്ത്രിയെയും, മേൽശാന്തിയും സന്ദർശിച്ച ശേഷമാണ് രമേശ് ചെന്നിത്തല മലയിറങ്ങിയത്.
Last Updated : Dec 11, 2019, 6:08 PM IST