ശബരിമല:അയ്യപ്പ സന്നിധിയിൽ സംഗീതാർച്ചനയുമായി പ്രശസ്‌ത ഓടക്കുഴൽ കലാകാരൻ രാജേഷ് ചേർത്തല. വലിയ നടപ്പന്തലിലെ വേദിയിലാണ് സംഗീതാർച്ചന നടന്നത്. അയ്യപ്പ ഭക്തിഗാനങ്ങൾ ഓടക്കുഴൽ നാദമായി സന്നിധാനത്ത് നിറഞ്ഞു. ആന്ധ്ര പ്രദേശിൽ നിന്നുള്ള ഗായകൻ മല്ലികാർജുന റാവു കൂടി രാജേഷിനൊപ്പം ചേർന്നതോടെ സന്നിധാനം അയ്യപ്പ ഗാനങ്ങളാൽ ഭക്തി മുഖരിതമായി.
സന്നിധാനത്ത് ഓടക്കുഴലില്‍ നാദവിസ്‌മയം തീര്‍ത്ത് രാജേഷ് ചേർത്തല - സംഗീതാർച്ചന
ആന്ധ്ര പ്രദേശിൽ നിന്നുള്ള ഗായകൻ മല്ലികാർജുന റാവു കൂടി രാജേഷിനൊപ്പം സംഗീതാര്‍ച്ചനയില്‍ ചേർന്നതോടെ സന്നിധാനം അയ്യപ്പ ഗാനങ്ങളാൽ മുഖരിതമായി.
സന്നിധാനത്ത് ഓടക്കുഴലില്‍ നാദവിസ്‌മയം തീര്‍ത്ത് രാജേഷ് ചേർത്തല
നിറഞ്ഞ കൈയ്യടികളോടെയാണ് ഓരോ ഗാനവും കാണികൾ ഏറ്റുവാങ്ങിയത്. വേദിയിലെ പരിപാടിക്ക് ശേഷം ശ്രീകോവിലിന് മുന്നിലും രാജേഷ് ചേർത്തല സംഗീതാർച്ചന നടത്തി.
Last Updated : Jan 4, 2020, 2:18 PM IST