കേരളം

kerala

ETV Bharat / state

മഴക്കെടുതി: പത്തനംതിട്ടയില്‍ 18.56 കോടിയുടെ കൃഷി നാശം - pathanamthitta rains desaster news

5958 കര്‍ഷകരുടെ 1596.53 ഹെക്‌ടറിലെ വാഴ, നെല്ല്, പച്ചക്കറി, തെങ്ങ്, കപ്പ, ഇഞ്ചി, കരിമ്പ് തുടങ്ങിയ വിളകളാണ് നശിച്ചത്

പത്തനംതിട്ടയിലെ മഴക്കെടുതി വാര്‍ത്ത  കൃഷി നാശം വാര്‍ത്ത  pathanamthitta rains desaster news  destruction of crops news
കൃഷി നാശം

By

Published : May 26, 2021, 12:09 AM IST

പത്തനംതിട്ട: ജില്ലയില്‍ ഈ മാസം 14 മുതല്‍ 24 വരെ ഉണ്ടായ കാറ്റിലും മഴയിലും 18.56 കോടിയുടെ കൃഷിനാശം ഉണ്ടായതായി കൃഷി വകുപ്പ്. 5958 കര്‍ഷകരുടെ 1596.53 ഹെക്‌ടറിലെ വിളകളാണ് നശിച്ചത്. 588.62 ഹെക്‌ടറിലെ 1,443 കര്‍ഷകരുടെ കുലയ്ക്കാത്ത വാഴകളും, 534.81 ഹെക്‌ടറിലെ 1,585 കര്‍ഷകരുടെ കുലച്ച വാഴകളും നശിച്ചു. 186.41 ഹെക്‌ടറിലെ 1,043 കര്‍ഷകരുടെ കപ്പ കൃഷി നശിച്ചു. 22.68 ലക്ഷം രൂപയുടെ നഷ്‌ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. വാഴ, നെല്ല്, പച്ചക്കറി, തെങ്ങ്, കപ്പ, ഇഞ്ചി, കരിമ്പ് തുടങ്ങിയ വിളകളാണ് നശിച്ചത്.

കൂടുതല്‍ വായനക്ക്: കനത്ത മഴ : സംസ്ഥാനത്ത്‌ വൻ കൃഷി നാശം

മേയ് 11 മുതൽ 19 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് മഴക്കെടുതിയെ തുടര്‍ന്ന് 703.49 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഏലം, മരച്ചീനി, ഏത്തവാഴ കര്‍ഷകരെയാണ് കെടുതി കൂടുതല്‍ ബാധിച്ചത്. 187.78 കോടിയുടെ ഏലവും 176.81 കോടിയുടെ മരച്ചീനിയും 229.76 കോടിയുടെ എത്തവാഴയും നശിച്ചു. ഇഞ്ചി, മഞ്ഞൾ, റബ്ബർ, തേങ്ങ, ജാതി, വെറ്റില, കിഴങ്ങുവർഗങ്ങൾ, കുരുമുളക്, പച്ചക്കറി, അടയ്ക്ക എന്നിവ കൃഷി ചെയ്‌തവർക്കും വലിയ തോതിൽ നഷ്ടം നേരിട്ടു.

ABOUT THE AUTHOR

...view details