കേരളം

kerala

ETV Bharat / state

കനത്ത മഴ: പമ്പാ തീരത്ത് ജാഗ്രത നിർദ്ദേശം - പമ്പയുടെയും, കക്കാട്ടാറിന്‍റേയും തീരത്തുള്ളവരും ആങ്ങമൂഴി, സീതത്തോട്, മണിയാര്‍, പെരുനാട് ,വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും ജാഗ്രത പാലിക്കണം

പമ്പയുടെയും, കക്കാട്ടാറിന്‍റേയും തീരത്തുള്ളവരും ആങ്ങമൂഴി, സീതത്തോട്, മണിയാര്‍, പെരുനാട് ,വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും ജാഗ്രത പാലിക്കണം

ജാഗ്രതാ നിര്‍ദ്ദേശം

By

Published : Oct 1, 2019, 1:15 PM IST

പത്തനംതിട്ട: മൂഴിയാർ ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാല്‍ പമ്പ, കക്കാട്ടാർ എന്നിവയുടെ തീരങ്ങളില്‍ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം. മൂഴിയാർ ഡാമിന്‍റെ ജലനിരപ്പ് അതിന്‍റെ പരമാവധിയായ 192.63 മീറ്ററില്‍ എത്തിയാല്‍ ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ 15 സെന്‍റിമീറ്റർ വീതം ഉയർത്തും. അതിനാല്‍ 26 ക്യൂമെക്സ് എന്ന നിരക്കിൽ അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടേണ്ട സാഹചര്യം ഉണ്ടാകുമെന്ന് കക്കാട് ഡാം സേഫ്റ്റി വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ ജലനിരപ്പ് ഉയരാൻ സാധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്. പമ്പയുടെയും, കക്കാട്ടാറിന്‍റേയും തീരത്തുള്ളവരും ആങ്ങമൂഴി, സീതത്തോട്, മണിയാര്‍, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു.

ABOUT THE AUTHOR

...view details