പത്തനംതിട്ട:ബിലീവേഴ്സ് ചർച്ചിന്‍റെ തിരുവല്ലയിലെ ആസ്ഥാനത്തും ബിലീവേഴ്സ മെഡിക്കൽ കോളജ് ആശുപത്രിയിലുമായി ആദായനികുതി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ഇന്നലെ ആരംഭിച്ച റെയ്ഡ് തുടരുന്നു. കുറ്റപ്പുഴയിലെ സഭാ ആസ്ഥാനത്തും ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധനകൾ തുടരുന്നത്.
ബിലീവേഴ്സ് ആസ്ഥാനത്ത് ആദായനികുതി ഉദ്യോഗസ്ഥരുടെ റെയ്ഡ് തുടരുന്നു - പത്തനംതിട്ട വാർത്തകൾ
കുറ്റപ്പുഴയിലെ സഭാ ആസ്ഥാനത്തും ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധനകൾ തുടരുന്നത്.
ബിലിവേഴ്സ് ആസ്ഥാനത്തെ ആദായനികുതിയുടെ റെയ്ഡ് തുടരുന്നു
ഇന്നലെ രാത്രി നടത്തിയ പരിശോധനയിൽ സഭാ ആസ്ഥാനത്തെ സിനഡ് സെക്രട്ടേറിയേറ്റിൽ നിന്നും മൂന്ന് കോടി രൂപ പിടിച്ചെടുത്തിരുന്നു. സഭാ ആസ്ഥാന വളപ്പിൽ പാർക്ക് ചെയ്തിരുന്ന കെപി യോഹന്നാന്‍റെ സഹായിയുടെ വാഹനത്തിന്‍റെ ഡിക്കിയിൽ നിന്നും 57 ലക്ഷം രൂപയും അന്വേഷണ സംഘം ഇന്നലെ രാവിലെ പിടിച്ചെടുത്തിരുന്നു.
പരിശോധനകൾ പൂർത്തിയാക്കി സംഘം നാളെയേ മടങ്ങു എന്നതാണ് ലഭിക്കുന്ന വിവരം. സഭാ ആസ്ഥാനത്ത് ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.