കേരളം

kerala

ETV Bharat / state

രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റില്‍ ; കന്‍റോണ്‍മെന്‍റ് പൊലീസ് നടപടി പുലര്‍ച്ചെ വീട്ടിലെത്തി - Youth Congress Protest

Rahul Mamkootathil Arrested : യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലുണ്ടായ അക്രമത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. ഇതിലാണ് രാഹുലിന്‍റെ അറസ്റ്റുണ്ടായിരിക്കുന്നത്

Rahul Mamkootathil Arrested,രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റില്‍,Youth Congress Protest,Youth Congress State President
Youth Congress State President Rahul Mamkootathil Arrested in Pathanamthitta

By ETV Bharat Kerala Team

Published : Jan 9, 2024, 9:02 AM IST

പത്തനംതിട്ട : യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലെ അക്രമത്തില്‍ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇന്ന് പുലർച്ചെ രാഹുലിന്‍റെ അടൂരിലുള്ള വീട്ടിലെത്തിയാണ് പൊലീസ് നടപടി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒന്നാം പ്രതിയായ കേസിലാണിത് (Rahul Mamkootathil Arrested).

ഇതുവരെ 31 പേരെയാണ് കേസിൽ അറസ്റ്റ് ചെയ്‌തത്. ചിലരെ റിമാൻഡ് ചെയ്യുകയും മറ്റുള്ളവരെ ജാമ്യത്തിൽ വിടുകയുമായിരുന്നു. ഷാഫി പറമ്പിൽ, എം വിൻസെന്‍റ് തുടങ്ങിയ എംഎല്‍എമാരും കേസിൽ പ്രതികളാണ്. പൊലീസിനെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ ജാമ്യമില്ലാത്ത വകുപ്പുകളും അന്യായമായി സംഘം ചേരല്‍, ഗതാഗത തടസം സൃഷ്ടിക്കല്‍ തുടങ്ങിയ ജാമ്യം ലഭിക്കുന്ന വകുപ്പുകളും ചുമത്തിയിരുന്നു (Cantonment Police).

രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും. തുടർന്ന് കോടതിയിൽ ഹാജരാക്കും. നവകേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ പൊലീസും ഡി വൈ എഫ് ഐ പ്രവർത്തകരും മർദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്‍റെ സെക്രട്ടേറിയറ്റ് മാർച്ച്. ഇത് അക്രമാസക്തമായതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒന്നാം പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു (Youth Congress Protest).

Also Read : 'ഞാൻ പേടിച്ചുപോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണം' ; കേസെടുത്തതില്‍ പരിഹാസവുമായി വി ഡി സതീശന്‍

മാര്‍ച്ചില്‍ പിങ്ക് പൊലീസിന്‍റെ വാഹനവും പൊലീസ് ബസിന്‍റെ ചില്ലും തകർക്കപ്പെട്ടിരുന്നു. അക്രമങ്ങള്‍ക്ക് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ ആഹ്വാനം നൽകിയതായി സി പി എം നേതാക്കളടക്കം മുൻപ് പ്രസ്താവിച്ചിരുന്നു (Violence in Youth Congress March).

ABOUT THE AUTHOR

...view details