പത്തനംതിട്ട: യെല്ലോ അലര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ക്വാറികളുടെയും പ്രവര്‍ത്തനം 10ാം തീയതി വരെ നിര്‍ത്തിവെച്ചു. ജില്ലാ കലക്‌ടര്‍ പിബി നൂഹ് ഇതുസംബന്ധിച്ച് ഉത്തരവിട്ടു. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.
പത്തനംതിട്ടയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു - കനത്ത മഴ വാര്‍ത്ത
കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കലക്‌ടര്‍ പിബി നൂഹ് ഉത്തരവിടുകയായിരുന്നു
പിബി നൂഹ്
കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഈ മാസം അഞ്ച് മുതല്‍ ഒന്‍പതു വരെ തുടര്‍ച്ചയായ അഞ്ചു ദിവസം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ജില്ലാ, താലൂക്ക് തല കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പര്‍:
- ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്‍റർ -0468-2322515, 9188297112
- ജില്ലാ കലക്‌ടറേറ്റ് 0468-2222515
- താലൂക്ക് ഓഫീസ് അടൂര്‍ -04734-224826.
- താലൂക്ക് ഓഫീസ് കോഴഞ്ചേരി -0468-2222221
- താലൂക്ക് ഓഫീസ് കോന്നി -0468-2240087
- താലൂക്ക് ഓഫീസ് റാന്നി -04735-227442
- താലൂക്ക് ഓഫീസ് മല്ലപ്പള്ളി -0469-2682293
- താലൂക്ക് ഓഫീസ് തിരുവല്ല -0469-2601303