കേരളം

kerala

ETV Bharat / state

Pullad Pradeep Murder Case:' കൊലയ്ക്ക് കാരണം ഭാര്യയുമായി സൗഹൃദം, കത്തി നേരത്തെ ഒളിപ്പിച്ചുവെച്ചു', തെളിവെടുപ്പില്‍ എല്ലാം പറഞ്ഞ് പുല്ലാട് പ്രദീപ്‌ കൊലക്കേസ് പ്രതി വിനോദ് - ഭാര്യയും സുഹൃത്തുമായി അവിഹിതം

Pullad Pradeep Murder : പുല്ലാട് പ്രദീപ് വധക്കേസിലെ പ്രതി വിനോദിനെ സംഭവസ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

pta murder  Pullad Pradeep Murder Case Accused Remanded  Pullad Pradeep Murder Case  Accused Remanded  Pullad Pradeep Murder Case Follow up  murder case in Pathanamthitta  പുല്ലാട് പ്രദീപ്‌ കൊലക്കേസ്  പുല്ലാട് പ്രദീപ്‌ കൊലക്കേസിൽ പ്രതി റിമാൻഡിൽ  പ്രദീപ്‌ കുമാർ കൊല്ലപ്പെട്ട കേസിൽ പ്രതി റിമാൻഡിൽ  ഭാര്യയും സുഹൃത്തുമായി അവിഹിതം  പത്തനംതിട്ട കൊലപാതകം
Pullad Pradeep Murder Case

By ETV Bharat Kerala Team

Published : Sep 21, 2023, 10:40 AM IST

Updated : Sep 21, 2023, 10:53 AM IST

പുല്ലാട് പ്രദീപ്‌ കൊലക്കേസിൽ പ്രതി റിമാൻഡിൽ

പത്തനംതിട്ട : കോയിപ്രം പുല്ലാട് ഐരക്കാവ് പാറക്കൽ പ്രദീപ്‌ കുമാർ കൊല്ലപ്പെട്ട കേസിൽ അറസ്‌റ്റിലായ പ്രതി കോയിപ്രം വരയന്നൂർ കല്ലുങ്കൽ മോൻസി എന്ന് വിളിക്കുന്ന വിനോദിനെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു (Pullad Pradeep Murder Case). പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

കൊല്ലപ്പെട്ട പ്രദീപിന്‍റെ വീടിനു പിന്നിലെ ആൾ താമസമില്ലാത്ത പുരയിടത്തിലെ കുറ്റിക്കാട്ടിൽ നിന്നാണ് കൊലപ്പെടുത്താനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തത്. കത്തിയുടെ പിടി കടലാസിൽ പൊതിഞ്ഞനിലയിലായിരുന്നു. കൊലപാതക സമയത്ത് ഇയാൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ ഇയാളുടെ വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്നതും പൊലീസ് കണ്ടെത്തി.

പുല്ലാട് മത്സ്യക്കച്ചവടം ചെയ്യുന്ന വിനോദും കൊല്ലപ്പെട്ട പ്രദീപും മുമ്പ് സുഹൃത്തുക്കളായിരുന്നു. വിനോദിന്‍റെ ഭാര്യയും കൊല്ലപ്പെട്ട പ്രദീപുമായി സൗഹൃദം ഉണ്ടായിരുന്നതും വിനോദിൽ നിന്നും അകന്ന് പ്രദീപിന്‍റെ നിര്‍ദേശപ്രകാരം ഭാര്യ മാറി താമസിച്ചതും കൊലപാതകത്തിനുള്ള വിരോധ കാരണമായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കൊലപാതകം നടത്തിയത് എങ്ങനെയെന്ന് ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. പ്രദീപിന്‍റെ കുമ്പനാട് ഐരക്കാവിലുള്ള വീടിന് സമീപം 18 ന് രാത്രി 8.30 ന് വിനോദ് എത്തിയിരുന്നു. ഈ സമയം പ്രദീപ്‌ വിനോദിന്‍റെ ഭാര്യയുമായി ഫോണിൽ സ്‌പീക്കറിൽ സംസാരിക്കുന്നത് കേട്ടു.

കുറേ നേരം കാത്തുനിന്ന പ്രതി വീടിന് സമീപത്തുള്ള മുളങ്കാടിൽ കൊല്ലാൻ കരുതി ഒളിച്ചുവച്ച കത്തിയുമായി വീടിന്‍റെ ഭിത്തിക്ക് മറഞ്ഞു ചെന്ന് പ്രദീപിന്‍റെ പുറത്ത് ആഞ്ഞു കുത്തുകയായിരുന്നു. പ്രാണ രക്ഷാർഥം വീടിനു മുന്നിലെ ചതുപ്പു നിലത്തേക്ക് പ്രദീപ്‌ ഓടിയപ്പോള്‍ പ്രതി പിന്തുടർന്നെത്തി.

ചതുപ്പിൽ കമഴ്ന്നു വീണപ്പോൾ പുറത്തും വയറ്റിലും ആഴത്തിൽ പലതവണ കുത്തി മുറിവേൽപ്പിക്കുകയായിരുന്നു. പത്ത് മിനിറ്റോളം തോളിൽ വലതുകാൽ കൊണ്ട് ചവുട്ടിപ്പിടിച്ച് മരണമുറപ്പിക്കും വരെ കാക്കുകയും ചെയ്‌തതായും ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

ചൊവ്വാഴ്‌ച രാവിലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോയിപ്രം പൊലീസ് തുടർ നടപടികൾ സ്വീകരിക്കുകയായിരുന്നു. ശാസ്ത്രീയ അന്വേഷണ സംഘവും വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും ഫോട്ടോഗ്രാഫറും സ്ഥലത്ത് പരിശോധന നടത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്‌തിരുന്നു. ഊര്‍ജിതമായ അന്വേഷണത്തിനൊടുവില്‍ പ്രതി പിടിയിൽ ആകുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം രാത്രി അറസ്‌റ്റ്‌ രേഖപ്പെടുത്തി.

തന്‍റെ കുടുംബം നശിപ്പിച്ച പ്രദീപിനെ കൊന്നശേഷം തന്‍റെ ഭാര്യയേയും കൊല്ലാനായിരുന്നു ഉദ്ദേശിച്ചതെന്ന് പ്രതി കുറ്റ സമ്മതത്തിൽ വെളിപ്പെടുത്തി. മദ്യപിച്ചാൽ അപകടകാരിയായി മാറുന്ന വിനോദ് ഭാര്യയേയും കുട്ടികളെയും ഉപദ്രവിക്കുകയും അയൽവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത് സംബന്ധിച്ച് ഭാര്യയുടെയും പരിസരവാസികളുടെയും പരാതികൾ നിലവിലുണ്ട്.

അയൽവാസിയായ സ്ത്രീയെ അപമാനിച്ചതിനും മർദിച്ചതിനും ഇയാൾക്കെതിരെ ക്രിമിനൽ കേസുമുണ്ട്. 107 സി ആർപിസി പ്രകാരമുള്ള നിയമനടപടികൾക്കായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഇയാൾക്കെതിരെ കോയിപ്രം പൊലീസ് റിപ്പോർട്ട്‌ സമർപ്പിച്ചിട്ടുള്ളതാണ്. തിരുവല്ല ഡിവൈഎസ്‌പി എ അഷദിന്‍റെ മേൽനോട്ടത്തിൽ പൊലീസ് ഇൻസ്‌പെക്‌ടർ സജീഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് നടപടിക സ്വീകരിച്ചത്.

Last Updated : Sep 21, 2023, 10:53 AM IST

ABOUT THE AUTHOR

...view details