പത്തനംതിട്ടയിലെ പൊതുതാമസ സ്ഥലങ്ങൾ അണുവിമുക്തമാക്കി
ഐസോലേഷനിൽ ആളുകളെ പാർപ്പിച്ചിട്ടുള്ള തൈക്കാവ് ഗവ.സ്‌കൂളും സേനയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി
പത്തനംതിട്ട: കൊവിഡ് 19ൻ്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് നഗരത്തിലെ ഇതരസംസ്ഥാന തൊഴിലാളികൾ, തെരുവിൽ കിടക്കുന്നവർ എന്നിവരെ താമസിപ്പിച്ചിട്ടുള്ള മൗണ്ട് ബഥനി സ്‌കൂളിൽ പത്തനംതിട്ട ഫയർ & റെസ്ക്യൂ സർവീസസ് അണുവിമുക്തമാക്കി. കൂടാതെ ഐസോലേഷനിൽ ആളുകളെ പാർപ്പിച്ചിട്ടുള്ള തൈക്കാവ് ഗവ.സ്‌കൂളും സേനയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. പത്തനംതിട്ട സ്റ്റേഷൻ ഓഫീസർ വി. വിനോദ് കുമാർ, ഫയർമാൻമാരായ കൃഷ്ണനുണ്ണി, രഞ്ജിത്ത്, ശ്യാം കുമാർ, ഷൈൻ കുമാർ എന്നിവരും സിവിൽ ഡിഫൻസ് വോളണ്ടിയർമാർ ആയ ബൈജു കുമ്പഴ, ജോജി, ദീപു എന്നിവർ അണുവിമുക്തപ്രവർത്തനങ്ങളിൽ പങ്കാളികളായി.