പത്തനംതിട്ട, തിരുവല്ല നഗരസഭകളില്‍ പൊതുയോഗങ്ങള്‍ക്ക് വിലക്ക്
കലക്ടര്‍ പി.ബി നൂഹാണ് ഉത്തരവിറക്കിയത്. ജൂലായ് ഏഴ് മുതൽ 14 വരെയാണ് നിരോധനം.
പത്തനംതിട്ട തിരുവല്ല നഗരസഭകളില്‍ പൊതുയോഗങ്ങള്‍ക്ക് വിലക്ക്
പത്തനംതിട്ട:കൊവിഡ്19 സമൂഹ വ്യാപനം തടയുന്നതിനായി ജില്ലാ ആസ്ഥാനമായ പത്തനംതിട്ട നഗരസഭാ പരിധിയിലും തിരുവല്ല നഗരസഭാ പരിധിയിലും പൊതുസമ്മേളനങ്ങൾ പ്രകടനങ്ങൾ, ധർണകൾ തുടങ്ങി പൊതുജനങ്ങൾ കൂടിച്ചേരുന്ന പരിപാടികൾ നിരോധിച്ചു. കലക്ടര്‍ പി.ബി നൂഹാണ് ഉത്തരവിറക്കിയത്. ജൂലായ് ഏഴ് മുതൽ 14 വരെയാണ് നിരോധനം.