കേരളം

kerala

ETV Bharat / state

പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ പത്തനംതിട്ട ഡിസിസി പ്രസിഡന്‍റ് - കോണ്‍ഗ്രസ്

തിരുവല്ല കൊച്ചുപറമ്പിൽ പരേതനായ റിട്ട.കെഎസ്‌.ബി എൻജിനീയർ പിആർ നാരായണപ്പണിക്കരുടേയും റിട്ട.അധ്യാപിക ഒ.വി ജാനകിയമ്മയുടേയും മകനാണ്.

DCC President  Pathanamthitta DCC  പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ  Prof. Satish Kochuparambil  congress  കോണ്‍ഗ്രസ്
പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ പത്തനംതിട്ട ഡിസിസി പ്രസിഡന്‍റ്

By

Published : Aug 29, 2021, 6:43 AM IST

പത്തനംതിട്ട : പത്തനംതിട്ട ഡിസിസി പ്രസിഡന്‍റായി പ്രൊഫ.സതീഷ് കൊച്ചു പറമ്പിലിനെ പ്രഖ്യാപിച്ചു. അറുപത്തി ഒന്നുകാരനുമായ സതീഷ് കൊച്ചുപറമ്പിൽ നിലവിൽ കെപിസിസി സെക്രട്ടറിയാണ്. പരുമല പമ്പ ഡിബി കോളജിലെ റിട്ട. പ്രൊഫസറാണ്.

തിരുവല്ല കൊച്ചുപറമ്പിൽ പരേതനായ റിട്ട.കെഎസ്‌.ബി എൻജിനീയർ പിആർ നാരായണപ്പണിക്കരുടേയും റിട്ട.അധ്യാപിക ഒ.വി ജാനകിയമ്മയുടേയും മകനാണ്.

മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ മൂന്ന് ടേം സിൻഡിക്കേറ്റ് അംഗം, കെപിസിസി നിർവാഹക സമിതി അംഗം, ഡിസിസി വൈസ് പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ്, കെഎസ്‌യു, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹി, എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡ് അംഗം, മാന്നാർ മഹാത്മാ ജലോത്സവ കമ്മിറ്റി ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു.

also read: വാരിയംകുന്നനെ നീക്കം ചെയ്‌തവര്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് ധാരണയില്ലാത്തവരെന്ന് മുഖ്യമന്ത്രി

സംസ്ഥാന കാർഷിക വികസന ബാങ്ക് അഗ്രികൾച്ചറൽ ഓഫീസർ ലീനാ സതീഷാണ് ഭാര്യ. ഗോഗുൽ സതീഷ്, രാഹുൽ സതീഷ് എന്നിവരാണ് മക്കൾ.

ABOUT THE AUTHOR

...view details