കേരളം

kerala

ETV Bharat / state

പ്രാര്‍ഥനക്കെത്തി 17കാരിയെ പീഡിപ്പിച്ചു; വൈദികൻ അറസ്റ്റില്‍ - ക്രൈസ്‌തവ പുരോഹിതന്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു

പത്തനംതിട്ട വനിത പൊലീസ് സ്‌റ്റേഷനില്‍ ലഭിച്ച പരാതി പ്രകാരമാണ് വൈദികനെ കസ്റ്റഡിയില്‍ എടുത്തത്.

Priest arrested for raping minor girl  Priest arrest in pocso case  പോക്‌സോ കേസ് വൈദികൻ അറസ്റ്റില്‍  ക്രൈസ്‌തവ പുരോഹിതന്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു  കൂടല്‍ ഓര്‍ത്തഡോക്‌സ് വലിയ പള്ളി പീഡനം
പുരോഹിതന്‍ പോക്സോ കേസിൽ അറസ്റ്റില്‍

By

Published : Mar 17, 2022, 11:21 AM IST

Updated : Mar 17, 2022, 11:58 AM IST

പത്തനംതിട്ട: ക്രൈസ്‌തവ പുരോഹിതന്‍ പോക്സോ കേസിൽ അറസ്റ്റില്‍. കൂടല്‍ ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ വികാരി ഫാദർ പോണ്ട്‌സണ്‍ (34) ആണ് വീട്ടിൽ പ്രാര്‍ഥനയ്‌ക്കും കൗൺസിലിങ്ങിനുമെത്തി 17കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായത്. പത്തനംതിട്ട വനിത പൊലീസ് സ്‌റ്റേഷനില്‍ ലഭിച്ച പരാതി പ്രകാരമാണ് വൈദികനെ കസ്റ്റഡിയില്‍ എടുത്തത്.

ഹൈന്ദവ വിശ്വാസിയായ പെണ്‍കുട്ടിയുടെ കുടുംബത്തിൽ പ്രാര്‍ഥന നടത്തുന്നതിന് വേണ്ടിയാണ് പുരോഹിതൻ ഇവരുടെ വീട്ടിലെത്തിയത്. പഠനത്തില്‍ മോശമായ മകനും മകള്‍ക്കും കൗണ്‍സിലിങ് നടത്തുന്നതിനും പ്രാർഥിക്കുന്നതിനും വേണ്ടി പെൺകുട്ടിയുടെ മാതാവാണ് കൂടല്‍ ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ അസി. വികാരിയായ ഫാദർ പോണ്ട്സണ്‍ ജോണിനെ വിളിച്ചു വരുത്തിയത്. മാര്‍ച്ച്‌ 12, 13 തീയതികളില്‍ രാത്രിയിലാണ് പീഡനം നടന്നത്. 12ന് രാത്രി എട്ടരയോടെയും 13ന് രാത്രി പത്തരയോടെയും പ്രാര്‍ഥന നടത്തുകയാണെന്ന് പറഞ്ഞ് പെൺകുട്ടിയെ ഇയാൾ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.

കുട്ടി സ്‌കൂളിലെ അധ്യാപികയോട് ഇതേപ്പറ്റി പറയുകയും അവര്‍ ചൈല്‍ഡ് ലൈനിലും പൊലീസിലും അറിയിക്കുകയുമായിരുന്നു. ഇന്നലെ പത്തനംതിട്ട വനിത പൊലീസ് സ്‌റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റര്‍ ചെയ്തു. വ്യാഴാഴ്‌ച പുലര്‍ച്ചെയാണ് പുരോഹിതനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

Also Read: രാജ്യത്ത് ശുചീകരണ തൊഴിലാളികളുടെ മരണത്തിൽ ഗണ്യമായ കുറവ്: സർക്കാർ രാജ്യസഭയിൽ

Last Updated : Mar 17, 2022, 11:58 AM IST

ABOUT THE AUTHOR

...view details