കേരളം

kerala

ETV Bharat / state

ശബരിമല: മണ്ഡലകാല മുന്നൊരുക്കങ്ങള്‍ ആരംഭിച്ചെന്ന് ഡിജിപി - പരാതി പരിഹാര അദാലത്തിൽ 218 കേസുകൾ പരിഗണിച്ചു

പരാതി പരിഹാര അദാലത്തിൽ 218 കേസുകൾ പരിഗണിച്ചു. അദാലത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ 25 പരാതികള്‍.

ശബരിമല മണ്ഡലകാലത്തേക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു; ലോക്നാഥ് ബെഹ്റ

By

Published : Sep 1, 2019, 4:53 AM IST

Updated : Sep 1, 2019, 6:54 AM IST

പത്തനംതിട്ട: ശബരിമല മണ്ഡലകാലത്തേക്കുള്ള മുന്നൊരുക്കങ്ങൾ രണ്ട് മാസം മുമ്പ് തന്നെ ആരംഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. തീർഥാടകർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും. പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ സൗകര്യങ്ങൾക്കായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും സെപ്തംബർ പതിനഞ്ചോടെ നടപടികൾ പൂർത്തിയാകുമെന്നും ഡിജിപി പറഞ്ഞു.

ശബരിമല: മണ്ഡലകാല മുന്നൊരുക്കങ്ങള്‍ ആരംഭിച്ചെന്ന് ഡിജിപി

പത്തനംതിട്ട മാക്കാംകുന്ന് സെന്‍റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ നടന്ന പരാതി പരിഹാര അദാലത്തിൽ പൊതു ജനങ്ങളിൽ നിന്ന് ഡിജിപി നേരിട്ട് പരാതികൾ സ്വീകരിച്ചു. 218 കേസുകളാണ് ആകെ പരിഗണിച്ചത്. പൊലീസ് ഉദ്യോഗസ്ഥരുടെ 25 പരാതികളും അദാലത്തിലെത്തിയിരുന്നു. പത്തനംതിട്ട പൊലീസ് സ്റ്റേഷൻ സന്ദർശിച്ച ഡിജിപി ജ്വല്ലറി മോഷണ കേസ് അന്വേഷണത്തിൽ പൊലീസിനെ സഹായിച്ച ഓട്ടോറിക്ഷാ ഡ്രൈവർക്ക് ഉപഹാരം നൽകി. ജില്ലാ പൊലീസ്‌ മേധാവി ജി ജയദേവ്, അഡീഷണൽ എസ്‌പി ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

Last Updated : Sep 1, 2019, 6:54 AM IST

ABOUT THE AUTHOR

...view details