കേരളം

kerala

ETV Bharat / state

ഡിസിസി അധ്യക്ഷ പട്ടിക; പത്തനംതിട്ടയിൽ പ്രതിഷേധ പോസ്റ്ററുകൾ - സതീഷ് കൊച്ചുപറമ്പിൽ

പത്തനംതിട്ടയെ ഒറ്റുകൊടുക്കാന്‍ എത്തിയ യൂദാസ് ആണ് ആന്‍റോ ആന്‍റണിയെന്നും സതീഷ് സജീവ പ്രവര്‍ത്തകനല്ലെന്നും യുഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും പോസ്റ്ററിലുണ്ട്. സതീഷ് കൊച്ചുപറമ്പിൽ പി.ജെ. കുര്യന്‍റെ നോമിനിയാണെന്നും പോസ്റ്ററില്‍ പറയുന്നു

Postures against congress leaders in Pathanamthitta  Postures against Anto antony  Postures against Satheesh kochuparampli  പത്തനംതിട്ടയിൽ പ്രതിഷേധ പോസ്റ്ററുകൾ  ആണ് ആന്‍റോ ആന്‍റണി  സതീഷ് കൊച്ചുപറമ്പിൽ  പി ജെ കുര്യൻ
ഡിസിസി അധ്യക്ഷ പട്ടിക; പത്തനംതിട്ടയിൽ പ്രതിഷേധ പോസ്റ്ററുകൾ

By

Published : Aug 29, 2021, 1:17 PM IST

പത്തനംതിട്ട: പുതിയ ഡിസിസി അധ്യക്ഷ പട്ടിക പുറത്തുവന്നതിനു പിന്നാലെ പുതിയ ഡിസിസി പ്രസിഡന്‍റ് സതീഷ് കൊച്ചു പറമ്പിൽ, പിജെ കുര്യൻ, ആന്റോ ആന്റണി എംപി തുടങ്ങി നേതാക്കൾക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പത്തനംതിട്ട ഡിസിസി ഓഫീസിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ഓഫീസിൽ കരിങ്കൊടിയും നാട്ടിയിട്ടുണ്ട്. ഡിസിസി പ്രസിഡന്‍റ് പട്ടികക്കെതിരെ കോൺഗ്രസിലെ മുതിർന്ന നേതാക്കളെല്ലാം പരസ്യ വിമർശനുമായി രംഗത്ത് എത്തിയതിന് പിന്നാലെയാണ് ഇത്.

പത്തനംതിട്ടയെ ഒറ്റുകൊടുക്കാന്‍ എത്തിയ യൂദാസ് ആണ് ആന്‍റോ ആന്‍റണിയെന്നും സതീഷ് സജീവ പ്രവര്‍ത്തകനല്ലെന്നും യുഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും പോസ്റ്ററിലുണ്ട്. സതീഷ് കൊച്ചുപറമ്പിൽ പി.ജെ. കുര്യന്‍റെ നോമിനിയാണെന്നും പോസ്റ്ററില്‍ പറയുന്നു.

അതേസമയം ഡി.സി.സി. അധ്യക്ഷ പട്ടികയില്‍ അതൃപ്തി പ്രകടിപ്പിക്കുകയും, അച്ചടക്കം ലംഘിച്ച്‌ ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യ പ്രതികരണം നടത്തുകയും ചെയ്തതിനു ശിവദാസന്‍ നായരെ ശനിയാഴ്ച താത്കാലികമായി സസ്പെൻഡ് ചെയ്തിരുന്നു.

തന്നെ കോൺഗ്രസിൽ നിന്നും പുറത്താക്കാൻ ആർക്കും കഴിയില്ലെന്നും പാർട്ടിയെ രൂക്ഷമായി വിമർശിച്ചിട്ടുള്ള പുതിയ കെപിസിസി പ്രസിഡന്‍റ് മറ്റുള്ളവരുടെ വിമർശനങ്ങളും ഉൾകൊള്ളനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിമർശനങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെയാണ് ഡി സി സി ഓഫീസിൽ കരിങ്കൊടിയും പോസ്റ്റാറുകളും ഉയർന്നത്.പോസ്റ്ററുകൾ നീക്കം ചെയ്തതയും സൂചനയുണ്ട്.

Also read: കെ ശിവദാസന്‍ നായരെയും കെപി അനിൽ കുമാറിനെയും കോൺഗ്രസ് സസ്പെൻഡ് ചെയ്തു

ABOUT THE AUTHOR

...view details