കേരളം

kerala

ETV Bharat / state

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിലെ അഞ്ചാം പ്രതിക്ക് കൊവിഡ് - kg simon popular finance case

അഞ്ച് പ്രതികളെയും ഒന്നിച്ച് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു.

popular finance update  popular finance accused covid positive  പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസ്  പോപ്പുലര്‍ ഫിനാന്‍സ് കേസ് പ്രതിക്ക് കൊവിഡ്  റിയാ തോമസിന് കൊവിഡ്  പോപ്പുലര്‍ ഫിനാന്‍സ് കെജി സൈമണ്‍  kg simon popular finance case  riya thomas covid positive
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിലെ അഞ്ചാം പ്രതിക്ക് കൊവിഡ്

By

Published : Sep 22, 2020, 8:13 PM IST

പത്തനംതിട്ട:പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസിലെ അഞ്ചാം പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ അഞ്ച് പ്രതികളെയും ഒന്നിച്ച് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കുന്നത് പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (2) മാറ്റിവെച്ചു. കേസിലെ അഞ്ചാംപ്രതിയും സ്ഥാപന ഉടമയുടെ മകളുമായ റിയാ തോമസിനെ ഈ മാസം 17 ന് രാത്രി നിലമ്പൂരിലെ ഭര്‍തൃഗൃഹത്തില്‍ നിന്നും അന്വേഷണസംഘം പിടികൂടുകയായിരുന്നു.

കേസിലെ എല്ലാ പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു പൊലീസ് തീരുമാനിച്ചിരുന്നതെന്ന് ജില്ല പൊലീസ് മേധാവി കെജി സൈമണ്‍ പറഞ്ഞു. തുടര്‍ന്ന് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്ത് 18 ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതോടെ പ്രതിയെ അട്ടക്കുളങ്ങര സബ് ജയിലിലേക്ക് മാറ്റിയിരുന്നു.

ABOUT THE AUTHOR

...view details