പത്തനംതിട്ട:സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന സിവിൽ പൊലീസ് ഓഫിസറെ പത്തനംതിട്ട എആർ ക്യാമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോന്നി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ തേക്കുതോട് സ്വദേശി ബിനുകുമാറാണ് മരിച്ചത്. ഇന്ന് രാവിലെ ക്യാമ്പിലെ മുകളിലത്തെ നിലയിലെ മുറിയുടെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പൊലീസുകാരൻ തൂങ്ങി മരിച്ചു - കോന്നി
കോന്നി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ തേക്കുതോട് സ്വദേശി ബിനുകുമാറാണ് മരിച്ചത്. ഇയാൾ സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്നു.
റാന്നി സ്‌റ്റേഷനില്‍ ജോലി ചെയ്യുമ്പോൾ കാര്‍ വാങ്ങി നല്‍കാം എന്ന് പറഞ്ഞ് യുവതിയില്‍ നിന്ന് 13.50 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു ബിനുകുമാറിനെതിരെയുള്ള പരാതി. പിന്നീട് ഈ വാഹനം പണയപ്പെടുത്തി 10 ലക്ഷം രൂപ വീണ്ടും വാങ്ങി. കോന്നിയില്‍ ജോലി ചെയ്യുമ്പോൾ കൂടുതല്‍ സ്ത്രീകളെ കബളിപ്പിച്ചുവെന്ന് പരാതി ഉയർന്നുവന്നതോടെ പൊലീസ് ഉദ്യോഗസ്ഥൻ ജോലിക്ക് ഹാജരാകാതെ ഒളിവില്‍ പോകുകയായിരുന്നു.
Also read:നാവികസേന ഉദ്യോഗസ്ഥന്‍ സര്‍വീസ് പിസ്‌റ്റള്‍ ഉപയോഗിച്ച് നിറയൊഴിച്ച് ജീവനൊടുക്കി ; അന്വേഷണം