കേരളം

kerala

ETV Bharat / state

മകരവിളക്കിന് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുമായി പൊലീസ്

മകരജ്യോതി ദൃശ്യമാകുന്ന പാണ്ടിത്താവളം, അന്നദാന മണ്ഡപം, ഇന്‍സിനറേറ്റര്‍, ശരംകുത്തിക്കു മുകളിലുള്ള ഭാഗം, യുടേണിന്‍റെ പിന്നിലുള്ള ഭാഗം, ക്യൂ കോംപ്ലക്‌സിന് പിറകുവശം, കെ.എസ്.ഇ.ബി.യുടെ പിറകുവശം, കൊപ്രക്കളം എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷ ഒരുക്കും

makaravilakk  security arrangements makaravilakk  മകരവിളക്കിന് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ
പൊലീസ്

By

Published : Jan 10, 2020, 11:55 AM IST

ശബരിമല: മകരവിളക്കുമായി ബന്ധപ്പെട്ട തിരക്ക് നിയന്ത്രിക്കുന്നതിനായി നൂറ്റി അന്‍പതോളം അധിക പൊലീസ് ഉദ്യോഗസ്ഥരെ കൂടി നിയോഗിക്കാൻ തീരുമാനം. മുൻ വർഷങ്ങളിലേതിന് സമാനമായി മകരവിളക്ക് ദിവസം ഉദ്യോഗസ്ഥർ രണ്ട് മണിക്കൂര്‍ അധിക സേവനം ചെയ്യും. മകരജ്യോതി ദൃശ്യമാകുന്ന പാണ്ടിത്താവളം, അന്നദാന മണ്ഡപം, ഇന്‍സിനറേറ്റര്‍, ശരംകുത്തിക്കു മുകളിലുള്ള ഭാഗം, യുടേണിന്‍റെ പിന്നിലുള്ള ഭാഗം, ക്യൂ കോംപ്ലക്‌സിന് പിറകുവശം, കെ.എസ്.ഇ.ബി.യുടെ പിറകുവശം, കൊപ്രക്കളം എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷ ഒരുക്കും.

വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുമായി പൊലീസ്

മകരവിളക്ക് കണ്ടിറങ്ങുന്ന ഭക്തര്‍ക്ക് തിരിച്ചു പോകുന്നതിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താനാണ് അധിക പൊലീസ് സേനാംഗങ്ങളെ വിനിയോഗിക്കുക. പാണ്ടിത്താവളം തൊട്ട് മാളികപ്പുറത്തിന് പിറകിലുള്ള അന്നദാന മണ്ഡപം വഴി ബെയിലി പാലം വരെയും അധിക പൊലീസ് സേവനം വിനിയോഗിക്കും. 108 പടിയുടെ മുകളില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് എസ്.ഒ ഓഫീസിന് പിറകിലൂടെ കൊപ്രക്കളം വഴി നടപ്പന്തലിലേക്ക് ഇറങ്ങുന്നിടത്തും ബെയ്‌ലി പാലത്തിന്‍റെ ഭാഗത്തേക്ക് ജീപ്പ് റോഡ് ഭാഗത്തുകൂടി പുറത്തേക്ക് പോകുന്നിടത്തും സേവനം വിനിയോഗിക്കും. മകരവിളക്ക് ദിവസം ഉച്ചപൂജയ്ക്ക് ശേഷം പമ്പയില്‍നിന്ന് ഭക്തജനങ്ങളെ നിയന്ത്രിക്കും. തിരുവാഭരണം ശരംകുത്തി എത്തിയതിനുശേഷം നിയന്ത്രണം നീക്കുമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ എസ്. സുജിത്ത് ദാസ് പറഞ്ഞു.

പാണ്ടിത്താവളത്തും മാളികപ്പുറത്തിന് പിറകിലുള്ള അന്നദാന മണ്ഡപത്തിന്‍റെ ഭാഗത്തും മകരവിളക്ക് ദര്‍ശിച്ചശേഷം ഭക്തര്‍ക്ക് സുഗമമായി പുറത്തേക്ക് പോകുന്നതിനുള്ള വഴി ക്രമീകരിച്ചിട്ടുണ്ട്. ദേവസ്വം അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറും സ്‌പെഷ്യല്‍ ഓഫീസറും സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ബാരിക്കേഡുകളുടെ അറ്റകുറ്റപ്പണി, താല്‍ക്കാലിക ബാരിക്കേഡ് നിര്‍മ്മാണം, നീക്കാവുന്ന ബാരിക്കേട് എന്നിവയുടെ നിര്‍മാണവും ആരംഭിച്ചുകഴിഞ്ഞു .

ABOUT THE AUTHOR

...view details