പൊലീസ് ഉദ്യോഗസ്ഥൻ ശബരിമലയിൽ കുഴഞ്ഞ് വീണു മരിച്ചു - പത്തനംതിട്ട
മലപ്പുറം എംഎസ്‌പിയിലെ സിവില്‍ പൊലീസ് ഓഫീസര്‍ ബിജുവാണ് സന്നിധാനത്ത് കുഴഞ്ഞ് വീണ് മരിച്ചത്
ശബരിമലയിൽ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണു മരിച്ചു
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണു മരിച്ചു. മലപ്പുറം എംഎസ്‌പിയിലെ സിവില്‍ പൊലീസ് ഓഫീസര്‍ ബിജു (32) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്നാം ബാച്ച് ഉദ്യോഗസ്ഥരുടെ ചുമതലയേറ്റടുക്കൽ ചടങ്ങിനിടെ ബിജു കുഴഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ്.