പടികയറാന്‍ സഹായിക്കാം, അല്‍പ്പം സൗമ്യതയോടെ - പതിനെട്ടാം പടി
പതിനെട്ടാം പടി കയറാൻ ഭക്തനെ സഹായിക്കാനായി പൊലീസ് തളളിവിടുമ്പോൾ അതിന്‍റെ ആഘാതത്തില്‍ ഇരുമുടിക്കെട്ടുമായ് നിലത്ത് വീഴുന്നവര്‍ ഏറെയാണ്
ശബരിമല: കഠിന കാനനപാത താണ്ടിയുള്ള യാത്രക്ക് ശേഷം പതിനെട്ടാം പടിയിലെത്തുമ്പോൾ ഭക്തർ നേരിടുന്നത് കേരളാ പൊലീസിന്‍റെ പരുക്കൻ സമീപനം. ഭക്തനെ പതിനെട്ടാം പടി കയറാൻ സഹായിക്കുന്ന പൊലീസ് പക്ഷേ ചെയ്യുന്നത് ദ്രോഹമായി മാറുകയാണ്. കുട്ടികളെന്നോ മുതിർന്നവരെന്നോ നോട്ടമില്ല. കൈയ്യിൽ തടയുന്നത് ഏതു പ്രായക്കാരായാലും വലിച്ച് സോപാനത്തിലേക്കിടും. തള്ളിവിടുന്നതിന്‍റെ ആഘാതത്തിൽ ഇരുമുടിക്കെട്ടുമായ് നിലത്ത് വീഴുന്നവരും ഏറെ. കഠിനവ്രതമെടുത്ത് അയ്യനെ കാണാനെത്തുന്ന ഭക്തർ ക്ഷമയുടെ പുണ്യ മാർഗത്തിലും. നിങ്ങൾ ചെയ്യുന്ന ജോലി എത്രത്തോളം ശ്രമകരമെന്നറിയാം, പക്ഷേ കിലോമീറ്ററുകൾ താണ്ടി മല കയറി മണിക്കൂറുകളോളം കാത്തിരുന്നെത്തുന്ന ഭക്തരെ അയ്യന് മുന്നിലേക്കെത്തിക്കാന്‍ സഹായിക്കുമ്പോൾ അതിൽ അൽപ്പം മൃദുത്വം ആവാം എന്ന അഭ്യര്‍ഥന മാത്രമാണ് ഭക്തര്‍ക്കുള്ളത്.