ഹണിരാജിന്റെ മരണം അന്വേഷിക്കാൻ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു - ഹണിരാജിന്റെ മരണം അന്വേഷിക്കാൻ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു
അടൂർ കെ.എ.പി. മൂന്നാം ബറ്റാലിയനിലെ സി.പി.ഒ.യായിരുന്ന വലിയകുളം കിഴക്കേതിൽ ഹണിരാജിനെ കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് സ്വന്തം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പത്തനംതിട്ട: റാന്നിയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയായ ഹണിരാജിന്‍റെ മരണം അന്വേഷിക്കാൻ പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ചു. തിരുവല്ല ഡിവൈ.എസ്.പി. ജെ.ഉമേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. അടൂർ കെ.എ.പി. മൂന്നാം ബറ്റാലിയനിലെ സി.പി.ഒ.യായിരുന്ന വലിയകുളം കിഴക്കേതിൽ ഹണിരാജിനെ കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് സ്വന്തം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വരും ദിവസങ്ങളിൽ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്ന് പൊലീസ് അറിയിച്ചു. എസ്.ഐമാരായ അനീഷ് കുമാർ, ഇബ്രാഹിംകുട്ടി, എ.എസ്.ഐ ഫസിൽ എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റു ഉദ്യോഗസ്ഥര്‍.