പത്തനംതിട്ട: രണ്ടു പതിറ്റാണ്ട് മുൻപ് പന്തളത്തു നിന്നും കാണാതായ മുൻ സൈനികനെ ആധാർ കാർഡ് വഴി നടത്തിയ അന്വേഷണത്തിനൊടുവില്‍ പൊലീസ് കണ്ടെത്തി. 21 വര്‍ഷം മുന്‍പ് കാണാതായ ഭര്‍ത്താവ് മരിച്ചു പോയെന്ന സര്‍ട്ടിഫിക്കറ്റിനായി ഭാര്യ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഹോട്ടല്‍ ജീവനക്കാരനായി കഴിഞ്ഞുവന്ന ഭർത്താവിനെ പന്തളം പൊലീസ് ജീവനോടെ കുടുംബത്തിന് മുന്നിലെത്തിച്ചത്.
പത്തനംതിട്ട ഓമല്ലൂര്‍ പന്ന്യാലി സ്‌കൂളിന് സമീപം താമസിച്ചിരുന്ന വേണുഗോപാലിനെയാണ് (59) കൊല്ലത്തെ ഒരു ഹോട്ടലില്‍ നിന്നും പോലീസ് കണ്ടെത്തിയത്. വേണുഗോപാലിന്‍റെ ഭാര്യ രാധയുടെ പന്തളം മുളമ്പുഴയിലെ വീട്ടില്‍ നിന്നും 2000 ജനുവരി 14ന് ജോലി സ്ഥലത്തേക്കെന്ന് പറഞ്ഞ് പോയ ഇയാളെ കുറിച്ച് പിന്നീട് വിവരമൊന്നുമില്ലായിരുന്നു.
മരണ സർട്ടിഫിക്കറ്റിന് അപേക്ഷിച്ച് ഭാര്യ, ജീവനോടെ മുന്നിലെത്തിച്ച് പൊലീസ്
മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസിലായിരുന്ന വേണുഗോപാലിനെ കാണാതായി വർഷങ്ങൾ കഴിഞ്ഞിട്ടും തിരികെ വരാത്തതിനാല്‍ ഭര്‍ത്താവിന്‍റെ സ്വത്തുക്കളും ആനുകൂല്യങ്ങളും ലഭിക്കുന്നതിന് വേണ്ടി വേണുഗോപാല്‍ മരിച്ചു പോയെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്നാവശ്യപ്പെട്ടാണ് ഭാര്യ രാധ പന്തളം പൊലീസില്‍ പരാതി നല്‍കുന്നത്.