പത്തനംതിട്ട: കോന്നി കൊക്കാത്തോട് വയക്കരയില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ല പൊലീസ് മേധാവി ആര്‍ നിശാന്തിനി. സ്ഥലത്തും പരിസര പ്രദേശങ്ങളിലും നടത്തിയ സന്ദര്‍ശനത്തിനുശേഷം സംസാരിക്കുകയായിരുന്നു പൊലീസ് മേധാവി. ജില്ല അഡിഷണല്‍ എസ്.പി എന്‍ രാജനും മറ്റു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയ സംഭവം: വിശദ അന്വേഷണം നടത്തും - പത്തനംതിട്ട ജില്ല പൊലീസ് മേധാവി ആര്‍ നിശാന്തിനി
അന്വേഷണവുമായി ബന്ധപ്പെട്ട് സ്ഥലത്തും പരിസര പ്രദേശങ്ങളിലും നടത്തിയ സന്ദര്‍ശനത്തിനുശേഷമാണ് ജില്ല പൊലീസ് മേധാവി ആര്‍ നിശാന്തിനി ഇക്കാര്യം വ്യക്തമാക്കിയത്.
ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയ സംഭവം: വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ല പൊലീസ് മേധാവി
പത്തനാപുരം പാടം വനമേഖലയില്‍ കഴിഞ്ഞ ദിവസം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതുമായി ഇതിനു ബന്ധമുണ്ടോയെന്നത് ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടേണ്ടതുണ്ടെന്നും ആര്‍ നിശാന്തിനി പറഞ്ഞു. വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ നടത്തും. കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരാണ് ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് ബോംബ് സ്‌കാഡും പരിശോധന നടത്തിയിരുന്നു.
ALSO READ:കുളത്തൂരിലും മരം മുറി വിവാദം: ആഞ്ഞിലിത്തടികൾ കടത്തിയതായി പരാതി