കേരളം

kerala

ETV Bharat / state

പ്രണയം നടിച്ച് പീഡനം; യുവാവ് അറസ്റ്റില്‍ - police arrests one over raping girl

അറസ്റ്റിലായ അര്‍ഷദ് ഖാന്‍ മുമ്പ് കഞ്ചാവ് കേസിലും പ്രതിയായിരുന്നു.

പ്രണയം നടിച്ച് പീഡനം  പത്തനംതിട്ട  പീഡനം  police arrests one over raping girl  raping girl
പ്രണയം നടിച്ച് പീഡനം; യുവാവ് അറസ്റ്റില്‍

By

Published : Feb 14, 2020, 11:39 PM IST

പത്തനംതിട്ട: പ്രണയം നടിച്ച് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആനപ്പാറ സ്വദേശിയായ യുവാവിനെ പൊലീസ് വ്യാഴാഴ്‌ച അറസ്റ്റ്‌ ചെയ്‌തു. ചുങ്കക്കാരന്‍ വീട്ടില്‍ അര്‍ഷദ് ഖാനാണ് പൊലീസ് അറസ്റ്റിലായത്. മകളെ പീഡിച്ചെന്ന പിതാവിന്‍റെ പരാതിയിലാണ് നടപടി. അറസ്റ്റിലായ അര്‍ഷദ് ഖാന്‍ മുമ്പ് കഞ്ചാവ് കേസിലും പ്രതിയായിരുന്നു. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ കുട്ടിയെ പ്രണയം നടിച്ചും വിവാഹ വാഗ്‌ദാനം നല്‍കിയും പീഡിപ്പിച്ചെന്നാണ് പരാതി. മദ്യലഹരിയില്‍ പ്രതി കൂട്ടുകാരനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും പരാതിയില്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.

ABOUT THE AUTHOR

...view details