കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശം

ശബരിമലയില്‍ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെങ്ങും കനത്ത ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്

ശബരിമല റിവ്യൂ ഹര്‍ജി വിധി; ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്

By

Published : Nov 13, 2019, 10:11 PM IST

Updated : Nov 14, 2019, 9:19 AM IST

തിരുവനന്തപുരം:ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പറയുന്ന പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത നിര്‍ദേശവുമായി പൊലീസ്. സുപ്രീംകോടതിയുടെ ശബരിമല യുവതീപ്രവേശന വിധിയെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്നാണ് പൊലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. വിധിയുടെ പേരില്‍ അക്രമപ്രവര്‍ത്തനങ്ങളുണ്ടായാല്‍ കര്‍ശനമായി നേരിടുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. തെറ്റായതോ വിദ്വേഷമുളവാക്കുന്നതോ ആയ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടിയെടുക്കും. സമൂഹമാധ്യമങ്ങളിലൂടെ വിധിയുടെ പേരില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതും കലാപത്തിന് ആഹ്വാനം ചെയ്യുന്നതും കൃത്യമായി നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. ഇത്തരം പ്രൊഫൈലുകളെ നിരീക്ഷിക്കും.

യുവതീപ്രവേശനം അനുവദിച്ച് ആദ്യവിധി വന്നപ്പോള്‍ ശബരിമലയിലും പമ്പയിലും നിലയ്ക്കലുമെല്ലാം കലാപസമാനമായ സംഭവങ്ങളാണ് അരങ്ങേറിയത്. ശബരിമല സീസണ്‍ തുടങ്ങാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കേയാണ് റിവ്യൂ ഹര്‍ജി വിധി വരുന്നത്. അതുകൊണ്ടുതന്നെ ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പ്രതിഷേധങ്ങളുണ്ടാകുന്നത് തടയാനാണ് പൊലീസ് ശ്രമം. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മണ്ഡലകാലത്ത് കര്‍ശന സുരക്ഷ ഒരുക്കാന്‍ പൊലീസ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

Last Updated : Nov 14, 2019, 9:19 AM IST

ABOUT THE AUTHOR

...view details