പത്തനംതിട്ട : അടൂര്‍ പൊലീസ് 2015ല്‍ പോക്‌സോ നിയമപ്രകാരം(POCSO Act) രജിസ്റ്റര്‍ ചെയ്‌ത കേസിലെ പ്രതി വിമാനത്താവളത്തില്‍ പിടിയിലായി. പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കോന്നി തണ്ണിത്തോട് സ്വദേശി സെല്‍വകുമാറി(32)നെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
POCSO Case | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ ആറ് വര്‍ഷത്തിന് ശേഷം പിടിയിൽ - ആറ് വർഷത്തിന് ശേഷം പ്രതി പിടിയിലായി
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുമായി(POCSO) പ്രണയത്തിലായ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു (sexual harassment)

പോക്‌സോ കേസ് പ്രതി ആറു വര്‍ഷത്തിന് ശേഷം വിമാനത്താവളത്തിൽ പിടിയിൽ
പെണ്‍കുട്ടിയുമായി പ്രണയത്തിലായ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുറ്റകൃത്യത്തിനുശേഷം വിദേശത്തേക്ക് കടന്ന ഇയാള്‍ക്കെതിരെ 2016 ഒക്ടോബറില്‍ ലുക്ക് ഔട്ട് നോട്ടീസും(lookout notice) ബ്ലൂ കോര്‍ണര്‍ നോട്ടീസും(blue corner notice) പുറപ്പെടുവിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തില്‍ പ്രതിയെ തടഞ്ഞുവച്ച് അടൂര്‍ പൊലീസിന് കൈമാറിയത്. അടൂര്‍ ഡിവൈ.എസ്.പി യാണ് കേസ് അന്വേഷിച്ചത്.