പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ സത്രം സ്വദേശിയായ സുരേഷ് എന്ന ജോയിയാണ് (26) അറസ്റ്റിലായത്. ഇന്നലെയാണ് (നവംബര്‍ 7) ഇയാള്‍ പിടിയിലായത്. 14 വയസുകാരിയാണ് പീഡനത്തിന് ഇരയായത്. 2020 നവംബര്‍ 22നാണ് പുലര്‍ച്ചെയാണ് കേസിനാസ്‌പദമായ സംഭവം (POCSO Case Accused Arrested In Pathanamthitta).
പുലര്‍ച്ചെ ശുചിമുറിയില്‍ പോകാനായി വീടിന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ സുരേഷും ഇയാളുടെ കൂട്ടാളിയായ രതീഷും ചേര്‍ന്ന് ബലമായി കാറില്‍ പിടിച്ച് കയറ്റി കൊണ്ടുപോകുകയായിരുന്നു. തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടിയെ സുരേഷിന്‍റെ വണ്ടിപ്പെരിയാറുള്ള വീട്ടിലെത്തിച്ച് പീഡനത്തിന് ഇരയാക്കി. വീടിനുള്ളില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡനത്തിന് ഇരയാക്കിയ പെണ്‍കുട്ടിയെ 2021 സെപ്‌റ്റംബറില്‍ ഇരുവരും വണ്ടിപ്പെരിയാറിലെ വനത്തിനുള്ളിലെത്തിച്ചും പീഡനം തുടര്‍ന്നു (POCSO Case In Pathanamthitta).
സംഭവത്തിന് പിന്നാലെ കുടുംബം പൊലീസ് സ്റ്റേഷനിലെത്തി കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനിടെ പെണ്‍കുട്ടിയെ വനത്തിനുള്ളിലേക്ക് കടത്തിയതായി പൊലീസിന് വിവരം ലഭിക്കുകയും വനത്തിനുള്ളില്‍ തെരച്ചില്‍ നടത്തുകയും ചെയ്‌തു (Pocso Case Accuse Arrested ).