ശബരിമല: സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടും പ്ലാസ്റ്റിക്കിൽ നിന്നും പൂർണ മോചനം നേടാതെ ശബരിമല. ഈ തീർഥാടന കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇരുമുടി കെട്ടിൽ നിന്ന് പ്ലാസ്റ്റിക് ഒഴിവാക്കി ശബരിമലയെ സംരക്ഷിക്കണമെന്ന സന്ദേശവുമായി പ്രചാരണം ആരംഭിച്ചിരുന്നു. എന്നാല്‍ ഇരുമുടി കെട്ടിലേക്കുള്ള അവൽ, മലർ, കർപ്പൂരം, മഞ്ഞൾ, പനിനീർ എന്നിവ ഇപ്പോഴും പ്ലാസ്റ്റിക് കവറിലാണ് ഭക്തർ കൊണ്ടുവരുന്നത്. ഇത്തരം സാധനങ്ങൾ കടയിൽ നിന്നും വാങ്ങി അതേപടി ഇരുമുടി കെട്ടിൽ നിറക്കുന്നതാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. ഇത് ഒഴിവാക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ ഉൾപ്പടെ ബോധവൽക്കരണം ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം. പ്ലാസ്റ്റിക്കിനെതിരെ 'പുണ്യം പൂങ്കാവനം' പദ്ധതിയുടെ നേതൃത്വത്തിലും വിപുലമായ പ്രചാരണ പരിപാടികൾ നടക്കുന്നുണ്ട്.
പ്ലാസ്റ്റിക്കില്‍ നിന്ന് മോചനം തേടി അയ്യന്‍റെ പുണ്യ പൂങ്കാവനം
ഭക്തർ ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് പൂജ സാധനങ്ങൾ കൊണ്ടുവരുന്നതാണ് പ്രധാന വെല്ലുവിളി. ഇത് ഒഴിവാക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ ഉൾപ്പടെ ബോധവൽക്കരണം ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.
പ്ലാസ്റ്റിക്കിൽ നിന്നും പൂർണ മോചനം നേടാതെ ശബരിമല
അതേസമയം സന്നിധാനത്ത് പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ അളവ് കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞുവെന്നത് ആശ്വാസകരമാണ്. പ്രധാന വെല്ലുവിളി സൃഷ്ടിച്ചിരുന്ന പ്ലാസ്റ്റിക് കുപ്പിവെള്ള വില്‍പന സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ പൂർണമായും നിരോധിച്ചതാണ് ഇതിന് കാരണം. പ്ലാസ്റ്റിക് മാലിന്യം വന്യജീവികൾക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
Last Updated : Jan 6, 2020, 5:12 PM IST