കേരളം

kerala

By

Published : Sep 19, 2022, 9:39 PM IST

ETV Bharat / state

മുഖ്യമന്ത്രി സ്ഥാനം രാജി വച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണം: കെ.സുരേന്ദ്രൻ

കണ്ണൂരിൽ ഗവർണറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചവർക്കെതിരെ കേസെടുക്കുന്നതിന് പകരം നടപടിയെടുക്കാതെ രക്ഷിച്ചത് മുഖ്യമന്ത്രിയാണെന്നും നിയമവാഴ്‌ച അട്ടിമറിക്കുന്ന അദ്ദേഹം സ്ഥാനം രാജിവച്ചു ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍.

pinarayi vijayan is not eligible  pinarayi vijayan  not eligible in cheif ministers post  k surendran  k surendran about pinarayi vijayan  pinarayi vijayan wants to resign  surenran criticising cheif minister  latest news in pathanamthitta  latest news today  മുഖ്യമന്ത്രി സ്ഥാനം രാജി വച്ച്  ജുഡീഷ്യൽ അന്വേഷണം നേരിടണം  ഗവർണറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചവർക്കെതിരെ  നടപടിയെടുക്കാതെ രക്ഷിച്ചത് മുഖ്യമന്ത്രി  ബിജെപി സംസ്ഥാന പ്രസിഡന്‍റ്  ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി  ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്‌ജി  പ്രതിപക്ഷനേതാവിനെതിരെയും വിമര്‍ശനം  പ്രതിഷേധത്തിന് വിദ്യാർഥികളെ ഒരുക്കി  പത്തനംതിട്ട ഏറ്റവും പുതിയ വാര്‍ത്ത  മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കെ സുരേന്ദ്രന്‍
മുഖ്യമന്ത്രി സ്ഥാനം രാജി വച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണം: കെ.സുരേന്ദ്രൻ

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. കണ്ണൂരിൽ ഗവർണറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചവർക്കെതിരെ കേസെടുക്കുന്നതിന് പകരം നടപടിയെടുക്കാതെ രക്ഷിച്ചത് മുഖ്യമന്ത്രിയാണെന്നും നിയമവാഴ്‌ച അട്ടിമറിക്കുന്ന അദ്ദേഹം സ്ഥാനം രാജിവച്ചു ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.

മുഖ്യമന്ത്രി സ്ഥാനം രാജി വച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണം: കെ.സുരേന്ദ്രൻ

ഗവർണറെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നത് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ കുറ്റം ചെയ്‌തവർക്കെതിരെ ഒരു നടപടിയുമെടുക്കാതെ സംരക്ഷിക്കുകയാണ് ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി ചെയ്‌തത്. ഗവർണർക്ക് നേരെ നടന്ന കയ്യേറ്റ ശ്രമവും അതിന് പിന്നിലെ ഗൂഡാലോചനയും ഹൈക്കോടതിയിലെ സിറ്റിങ് ജഡ്‌ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ.രാഗേഷ് ഗവർണർ സംസാരിക്കുന്ന വേദിയിൽ നിന്നിറങ്ങിപ്പോയി. അക്രമികൾക്കെതിരെ പൊലീസ് നടപടി തടയുന്നതിന് ശ്രമിക്കുന്ന കാര്യം ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. രാഗേഷിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

പ്രതിപക്ഷ നേതാവിനെതിരെയും വിമര്‍ശനം: കണ്ണൂരിൽ ഗവർണര്‍ക്കെതിരെ നടന്ന കയ്യേറ്റ ശ്രമം ആസൂത്രിതമാണ്. പ്ലക്കാർഡുകൾ നേരത്തെ തയ്യാറാക്കുകയും പ്രതിഷേധത്തിന് വിദ്യാർഥികളെ ഒരുക്കി നിറുത്തുകയുമായിരുന്നു. വി.സി നിയമനത്തിൽ അനധികൃതമായി ഇടപെടുകയും തന്‍റെ നാട്ടുകാരനായതിനാൽ ഒരാളെ വി.സിയാക്കണമെന്ന് ആവശ്യപ്പെടുകയുമാണ് മുഖ്യമന്ത്രി ചെയ്‌തത്.

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും സുരേന്ദ്രൻ രൂക്ഷവിമർശനം നടത്തി. ഗവർണറെ കുറ്റപ്പെടുത്തി മുഖ്യമന്ത്രിയെ രക്ഷിക്കാൻ ശ്രമിക്കുന്ന സതീശൻ മന്ത്രിസഭയിൽ മന്ത്രിയായി ചേർന്ന് നാണം കെട്ടിരിക്കുന്നതാകും നല്ലതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ABOUT THE AUTHOR

...view details