പത്തനംതിട്ട : ളാഹ വിളക്ക് വഞ്ചിക്ക് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്. പമ്പയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്‌ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പെരിനാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ളാഹയിൽ തീര്‍ഥാടകരുമായി വന്ന കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞു ; 15 പേർക്ക് പരിക്ക് - ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്
തുടർച്ചയായി അപകടങ്ങൾ നടക്കുന്ന വിളക്ക് വഞ്ചിക്ക് സമീപത്താണ് കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞത്
തീര്‍ഥാടകരുമായി വന്ന കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞു
അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ല. ബ്രേക്ക് നഷ്‌ടമായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഞായറാഴ്‌ച വൈകീട്ട് മൂന്നരയോടെ ആയിരുന്നു അപകടം. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. തുടർന്ന് അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.