കേരളം

kerala

ETV Bharat / state

പെരുമ്പെട്ടിയിലെ കർഷകര്‍ക്ക് പട്ടയം നല്‍കാമെന്ന് പത്തനംത്തിട്ട ജില്ലാ കലക്ടര്‍ - പട്ടയം

61 വർഷം നീണ്ട സാങ്കേതിക കുരുക്ക് അഴിയുന്നു. അളക്കാൻ ബാക്കിയുള്ളത് ഉൾവനം മാത്രം

പെരുമ്പെട്ടിയിലെ കർഷകര്‍ക്ക് പട്ടയം നല്‍കാമെന്ന് പത്തനംത്തിട്ട ജില്ലാ കലക്ടര്‍

By

Published : May 8, 2019, 5:26 AM IST

Updated : May 8, 2019, 6:48 AM IST


പത്തനംതിട്ട: പെരുമ്പെട്ടിയിലെ കർഷകരുടെ കൈവശഭൂമി പൂർണ്ണമായും വനം പരിധിക്ക് പുറത്താണെന്നും ചട്ടപ്രകാരം പട്ടയം നൽകാവുന്നതാണെന്നും പത്തനംതിട്ട ജില്ലാ കളക്ടർ റിപ്പോര്‍ട്ട് നല്‍കി. ഭൂമിയും വനവുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ സര്‍വ്വേ കല്ലുകള്‍ കൃത്യ സ്ഥാനങ്ങളിൽ തന്നെയാണ് സ്ഥാപിച്ചിരിക്കുന്നത്. കർഷകരുടെ ഭൂമി വനത്തിന് പുറത്താണെന്ന കത്ത് പരിഗണിച്ചാണ് കളക്ടർ റവന്യൂ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

പെരുമ്പെട്ടിയിലെ കർഷകര്‍ക്ക് പട്ടയം നല്‍കാമെന്ന് പത്തനംത്തിട്ട ജില്ലാ കലക്ടര്‍

അതേ സമയം വനത്തിന്‍റെ അളവ് പൂർത്തീകരിച്ചിട്ടില്ല. വനത്തിന്‍റെ അളവിൽ ഏന്തെങ്കിലും കാരണത്താല്‍ കുറവ് കണ്ടെത്തിയാല്‍ ജനങ്ങളുടെ ഭൂമി വനംവകുപ്പിന് അവകാശപ്പെടാൻ കഴിയില്ലെന്ന ഉദ്യോഗസ്ഥരുടെ മൊഴിയെ ഉദ്ധരിച്ചും റിപ്പോർട്ടിൽ പരാമര്‍ശിച്ചിട്ടുണ്ട്.

ആലപ്പുഴ റിസർവ്വുമായി അതിർത്തി പങ്കിടുന്ന ഉൾവനം മാത്രമാണ് ഇനി അളക്കാൻ ബാക്കിയുള്ളത്. അടിസ്ഥാന ഭൂനികുതി രജിസ്റ്ററിൽ കർഷകരുടെ ഭൂമിയിൽ പകുതിയിലേറയും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തെറ്റുത്തിരുത്തി ഭൂമി ചട്ടപ്രകാരം അനുവദിക്കാവുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. റിപ്പോര്‍ട്ട് പരിഗണിച്ചാല്‍ 61 വർഷം നീണ്ട സാങ്കേതിക കുരുക്ക് അഴിയുന്നതിന്‍റെ ആശ്വാസത്തിലും പ്രതീക്ഷയിലുമാണ് പെരുമ്പെട്ടിയിലെ 500 ഓളം കുടുംബങ്ങൾ.

Last Updated : May 8, 2019, 6:48 AM IST

ABOUT THE AUTHOR

...view details