പത്തനംതിട്ട:തിരുവല്ലയിലെ പെരിങ്ങര കാനേകാട്ട് - പുതുക്കുളങ്ങര റോഡിൽ മാലിന്യ നിക്ഷേപം ഏറുന്നു. സെന്‍റ് ഗ്രിഗോറിയോസ് ചാപ്പലിന് സമീപത്തെ വഴിവക്കിനോട് ചേർന്ന പുരയിടത്തിലെ ജലാശയത്തിലും റോഡരികിലുമടക്കമാണ് മാലിന്യം വലിച്ചെറിഞ്ഞിരിക്കുന്നത്. ഇറച്ചിക്കോഴിയുടെ അവശിഷ്ടങ്ങളും സാനിറ്ററി നാപ്കിൻ ഉൾപ്പടെയുള്ള മാലിന്യങ്ങളും പ്ലാസ്റ്റിക് കവറുകളിലാക്കി റോഡരികിൽ നിക്ഷേപിക്കുന്നത് പതിവായി മാറിയിരിക്കുകയാണ് ഇവിടെ.
മാലിന്യക്കുഴിയായി തിരുവല്ലയിലെ പെരിങ്ങര കാനേകാട്ട് - പുതുക്കുളങ്ങര റോഡ് - മാലിന്യ നിക്ഷേപം ഏറുന്നു
ഇറച്ചിക്കോഴിയുടെ അവശിഷ്ടങ്ങളും സാനിറ്ററി നാപ്കിൻ ഉൾപ്പടെയുള്ള മാലിന്യങ്ങളും പ്ലാസ്റ്റിക് കവറുകളിലാക്കി റോഡരികിൽ നിക്ഷേപിക്കുന്നത് പതിവായി മാറിയിരിക്കുകയാണ് ഇവിടെ.
മാലിന്യക്കുഴിയായി തിരുവല്ലയിലെ പെരിങ്ങര കാനേകാട്ട് - പുതുക്കുളങ്ങര റോഡ്
മാലിന്യങ്ങളിൽ നിന്നും ഉയരുന്ന കടുത്ത ദുർഗന്ധം മൂലം ഈ ഭാഗത്തുകൂടി വാഹന യാത്ര പോലും ദുഷ്ക്കരമായി മാറിയിരിക്കുകയാണ്. മാലിന്യ നിക്ഷേപം വർദ്ധിച്ചതോടെ ഈ ഭാഗത്ത് തെരുവുനായകളുടെ ശല്യവും ഏറിയിട്ടുണ്ട്. ഇരുളിന്‍റെ മറ പറ്റി മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഈ ഭാഗത്ത് പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.