പത്തനംതിട്ട:മകരവിളക്ക് മഹോത്സവത്തിനെത്തുന്ന തീർത്ഥാടകർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആവശ്യമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്ന് എക്സിക്യുട്ടീവ് ഓഫീസർ എച്ച് കൃഷ്ണകുമാർ പറഞ്ഞു(Perfect Arrangements For Sabarimala Pilgrims). സന്നിധാനത്ത് പത്തും മാളികപ്പുറത്ത് അഞ്ചും അരവണ, അപ്പം വിതരണ കൗണ്ടർ പ്രവര്‍ത്തിക്കുന്നുണ്ട്. മകരവിളക്കിനു മുന്നോടിയായി അരവണ സ്റ്റോക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മകരവിളക്ക്; തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കി സര്‍ക്കാര്‍ - മകരവിളക്ക് ഉത്സവം
Perfect Arrangements For Sabarimala Pilgrims: പരാതികള്‍ക്ക് ഇടം കൊടുക്കാതെ, തീര്‍ത്ഥാടകര്‍ക്ക് അയ്യപ്പ ദര്‍ശനം സാധ്യമാക്കാന്‍ എല്ലാ ക്രമീകരണങ്ങളും ഒരുക്കി സര്‍ക്കാരും ദേവസ്വം ബോര്‍ഡും.
Published : Dec 31, 2023, 10:23 PM IST
ഭക്തർക്കായി ദേവസ്വം ബോർഡ് 36 ഇടങ്ങളിൽ ബിസ്ക്കറ്റും, ചുക്കുവെള്ളവും വിതരണം ചെയ്യുവാനുള്ള സംവിധാനം ഏർപ്പെടുത്തി. തീർത്ഥാടകർക്ക് നിയന്തണം കൂടാതെ മൂന്നുനേരം അന്നദാനം നൽകാനുള്ള സൗകര്യം വകുപ്പ് ഒരുക്കിയിട്ടുണ്ട്.
സന്നിധാനവും പരിസരവും വൃത്തിയായി സൂക്ഷിക്കാനായി എല്ലാദിവസവും രാവിലെ 9 മണി മുതൽ 10 മണി വരെ എല്ലാ ദിവസവും ബോർഡ് അംഗങ്ങളും പങ്കെടുത്തുകൊണ്ടുള്ള പവിത്രം ശബരിമല ശുചീകരണ പ്രവൃത്തിയും നടക്കുന്നുണ്ട്.
മുൻവർഷങ്ങളെ അപേക്ഷിച്ച് മാളികപ്പുറങ്ങളും, കുട്ടികളും കൂടുതൽ വരുന്നുണ്ട്, അവർക്കായി സോപാനത്തിന് അരികിൽ നിന്ന് തൊഴാൻ പ്രത്യേകം ക്യൂ സജ്ജമാക്കിയിട്ടുണ്ട്. ഭക്തർക്ക് ദർശനത്തിനും വിശ്രമത്തിനും എല്ലാവിധ സൗകര്യങ്ങളും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ടെന്നും എക്സിക്യുട്ടീവ് ഓഫീസർ പറഞ്ഞു.