പത്തനംതിട്ട: ജില്ല ഡിപ്പോയിൽ നിന്നുള്ള ആദ്യ ബെംഗളൂരു കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് ആരംഭിച്ചു. വൈകിട്ട് 5.30 ന് പത്തനംതിട്ടയില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്. ആദ്യ യാത്ര മന്ത്രി വീണ ജോർജ് ഫ്ലാഗ് ഓഫ് ചെയ്‌തു.
വരും ദിവസങ്ങളിൽ രണ്ടു ബസുകള്‍ കൂടി ജില്ലയിലേക്ക് എത്തിക്കുമെന്ന് മന്ത്രി അറിയിച്ചു. അതില്‍ ഒന്ന് മൈസൂര്‍ - മംഗലാപുരം റൂട്ടിൽ സർവീസ് നടത്താനാണ് ആലോചന. കോട്ടയം, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴിയാണ് ബാംഗളൂര്‍ എത്തുക. രാത്രി 7.30 ന് തിരികെ ബാംഗളൂരില്‍ നിന്ന് പുറപ്പെടും.