കേരളം

kerala

ETV Bharat / state

തിരുവല്ലയിൽ ഓക്‌സിജന്‍ കിട്ടാതെ ആംബുലൻസിൽ രോഗി മരിച്ചതായി പരാതി - പത്തനംതിട്ട ജില്ല വാര്‍ത്തകള്‍

തിരുവല്ലയില്‍ സിലിണ്ടര്‍ കാലിയായതിനെ തുടര്‍ന്ന് ഓക്‌സിജന്‍ ലഭിക്കാതെ ആരോഗ്യ വകുപ്പിന്‍റെ ആംബുലൻസിൽ രോഗി മരിച്ചതായി പരാതി

thiruvalla patient death  patient dies in govt ambulance in thiruvalla  pathanamthitta oxygen supply runs out patient death  patient dies in govt ambulance  patient dies in govt ambulance after oxygen supply runs out  ഓക്‌സിജന്‍  ആംബുലൻസിൽ രോഗി മരിച്ചതായി പരാതി  ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചു  തിരുവല്ല ഓക്‌സിജന്‍ രോഗി മരണം  പത്തനംതിട്ട രോഗി മരണം  ആരോഗ്യ വകുപ്പിന്‍റെ ആംബുലൻസിൽ രോഗി മരിച്ചു  തിരുവല്ല  പത്തനംതിട്ട ജില്ല വാര്‍ത്തകള്‍  pathanamthitta district news
തിരുവല്ലയിൽ ഓക്‌സിജന്‍ കിട്ടാതെ ആംബുലൻസിൽ രോഗി മരിച്ചതായി പരാതി rat

By

Published : Aug 15, 2022, 12:30 PM IST

പത്തനംതിട്ട:തിരുവല്ലയിൽ ഓക്‌സിജന്‍ കിട്ടാതെ ആരോഗ്യ വകുപ്പിന്‍റെ ആംബുലൻസിൽ രോഗി മരിച്ചതായി പരാതി. തിരുവല്ല പടിഞ്ഞാറേ വെൺപാല സ്വദേശി രാജനാണ് (63) മരിച്ചത്. ഞായറാഴ്‌ച(14.08.2022) രാത്രി 12 മണിയോടെയാണ് സംഭവം.

ശ്വാസം മുട്ടൽ അനുഭവപ്പെട്ട രാജനെ രാത്രി 11.30 ഓടെ ബന്ധുക്കൾ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നും ഡ്യൂട്ടി ഡോക്‌ടര്‍ രാജനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്‌തു. തുടർന്ന് ആംബുലൻസിൽ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ സിലിണ്ടർ കാലിയായതിനെ തുടർന്ന് ഓക്‌സിജന്‍ ലഭിക്കാതെ മരണം സംഭവിക്കുകയായിരുന്നു എന്നാണ് പരാതി.

വാഹനം പുറപ്പെട്ട് പത്ത് മിനുട്ട് കഴിഞ്ഞപ്പോൾ തന്നെ ഓക്‌സിജന്‍ മാസ്‌ക് ഘടിപ്പിച്ചിരുന്ന രാജന് ശ്വാസ തടസം അനുഭവപ്പെട്ടു. ശ്വാസം മുട്ടുന്നതായും ഓക്‌സിജന്‍ ലഭിക്കുന്നില്ലെന്നും രാജൻ ഒപ്പമുണ്ടായിരുന്ന മകൻ ഗിരീഷിനോട് പറഞ്ഞു. ഈ വിവരം ആംബുലൻസ് ഡ്രൈവറെ അറിയിച്ചെങ്കിലും വാഹനം നിർത്താൻ ഇയാൾ തയ്യാറായില്ലെന്നാണ് പരാതി.

തകഴിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ വാഹനം നിർത്താൻ തയ്യാറായില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മെഡിക്കൽ കോളജിൽ എത്തിയപ്പോഴേക്കും രാജന്‍റെ മരണം സംഭവിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രാജന്‍റെ കുടുംബം പുളിക്കീഴ് പൊലീസിൽ പരാതി നൽകി.

ABOUT THE AUTHOR

...view details