പത്തനംതിട്ട: പത്തനാപുരം കല്ലുകടവ് പാലത്തിന്‍റെ അറ്റകുറ്റപ്പണികൾ മൂന്ന് ദിവസത്തിനകം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉറപ്പു നല്‍കിയതായി അഡ്വ: കെ.യു ജനീഷ് കുമാര്‍ എംഎല്‍എ. കെഎസ്‌ടിപി ചീഫ് എൻജിനീയർ അടക്കമുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എംഎല്‍എയും തകർന്ന പാലം സന്ദർശിച്ചു. പാലത്തിന്‍റെ അപ്രോച്ച് റോഡ് തകര്‍ന്നതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു.
ഗതാഗത ക്രമീകരണം ഇങ്ങനെ: കോന്നി ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് കലഞ്ഞൂർ ഇടത്തറയില്‍ നിന്ന് പാതിരിക്കല്‍ വഴി പത്തനാപുരത്തേക്ക് പോകാം. പുനലൂരിൽ നിന്നെത്തുന്നവര്‍ക്ക് സെന്‍റ് ജോസഫ് ഹോസ്‌പിറ്റൽ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് പാതിരിക്കൽ വഴി ഇടത്തറയിലൂടെ പത്തനംതിട്ട ഭാഗത്തേക്ക് പോകാനാകും. കെ.പി റോഡിൽ നിന്ന് വരുന്നവര്‍ക്ക് പുതുവൽ ശാലേപുരം ജംഗ്ഷനിൽ എത്തി തിരിഞ്ഞ് കുണ്ടയം മഞ്ചള്ളൂർ വഴി പത്തനാപുരം ടൗണിലേക്കെത്താം.