കേരളം

kerala

ETV Bharat / state

വീട്ടമ്മയെ ആക്രമിച്ച കാട്ടുപന്നിയെ വെടിവച്ചു കൊന്നു - forest department

ഗുരുതരമായി പരിക്കേറ്റ നിര്‍മലാകുമാരി ചികിത്സയിലാണ്.

വീട്ടമ്മയെ ആക്രമിച്ച കാട്ടുപന്നിയെ വെടിവച്ചു കൊന്നു  കാട്ടുപന്നിയെ വെടിവച്ചു കൊന്നു  കാട്ടുപന്നി ആക്രമണം  ഡിഎഫ്ഒ  പത്തനംതിട്ടയില്‍ കാട്ടുപന്നി ആക്രമണം  Wild boar killed in Pathanamthitta  wild boar attack  forest department  DFO
വീട്ടമ്മയെ ആക്രമിച്ച കാട്ടുപന്നിയെ വെടിവച്ചു കൊന്നു

By

Published : Jul 12, 2021, 12:33 PM IST

പത്തനംതിട്ട: വീട്ടമ്മയെ ആക്രമിച്ച കാട്ടുപന്നിയെ കോന്നി ഡിഎഫ്‌ഒയുടെ നിർദേശപ്രകാരം വെടിവച്ചു കൊന്നു. തോക്കു ലൈസെന്‍സി അട്ടച്ചാക്കല്‍ സ്വദേശി സന്തോഷ് മാമനാണ് വെടിവച്ചു കൊന്നത്. അരുവാപ്പുലം കാമ്പിൽ മേലേതില്‍ നിര്‍മല കുമാരിയെയാണ് കാട്ടുപന്നി ആക്രമിച്ചത്.

കഴിഞ്ഞ വ്യാഴാഴ്‌ചയാണ് തൊഴിലുറപ്പ് പണികള്‍ കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടെ അരുവാപ്പുലം കാമ്പില്‍ ഭാഗത്ത് വച്ച് ഇവരെ കാട്ടുപന്നി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ നിര്‍മലാകുമാരി ആശുപത്രിയില്‍ ചികിത്സയിലാണ്. പത്തിലധികം കാട്ടുപന്നികള്‍ അരുവാപ്പുലം പ്രദേശത്തിനടുത്തുള്ള കാട്ടിലുണ്ടെന്നാണ് വിവരം.

ആക്രമണകാരികളായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാന്‍ കഴിഞ്ഞ വര്‍ഷം വനംവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കാട്ടുപന്നിയെ വെടിവച്ചു കൊന്നത്.

Also Read: മിക്‌സ്‌ചര്‍ തൊണ്ടയിൽ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ചു

ABOUT THE AUTHOR

...view details