പത്തനംതിട്ട:ശാസ്‌താംകോട്ട തുവയൂരിൽ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ ടോറസ് ലോറി കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഓട്ടോ ഡ്രൈവർ കൊല്ലം പോരുവഴി ഇടയ്ക്കാട് സ്വദേശി ഡിനു ജോർജ് (30), ഓട്ടോറിക്ഷ യാത്രക്കാരനായ ജോൺസൺ (65) എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.
പത്തനംതിട്ടയില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ ടോറസ് ലോറി ഇടിച്ചു; രണ്ടുപേർ മരിച്ചു
പത്തനംതിട്ട ശാസ്‌താംകോട്ട തുവയൂരിലാണ് ടോറസ് ലോറി, ഓട്ടോറിക്ഷയില്‍ ഇടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്
മൃതദേഹങ്ങൾ അടൂർ ഗവണ്‍മെന്‍റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് 5.30നായിരുന്നു നാടിനെ നടുക്കിയ അപകടം. കല്ലുകുഴിയിൽ നിന്ന് തുവയൂർ ജങ്‌ഷൻ വഴി മാഞ്ഞാലിയിലേക്ക് സഞ്ചരിക്കുകയായിരുന്ന ഓട്ടോറിക്ഷ തുവയൂരിലെ കടയ്‌ക്ക് മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്നു. ഈ സമയം, നെല്ലിമുകൾ ഭാഗത്തുനിന്ന് ലോഡ് കയറ്റി വരികയായിരുന്ന ടോറസ് ലോറി ഇടിക്കുകയും ഇതിന്‍റെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകരുകയുമുണ്ടായി.
ഓട്ടോറിക്ഷ, മുന്‍പില്‍ പെട്ടതോടെ ലോറിയുടെ നിയന്ത്രണം നഷ്‌ടപ്പെടുകയും തുടര്‍ന്ന് റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ആളുകള്‍ കടയ്ക്ക് പുറത്ത് നില്‍ക്കാതിരുന്നത് മറ്റൊരു ദുരന്തം ഒഴിവാക്കാനിടയായി. സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസും ഫയർഫോഴ്‌സും സംഭവ സ്ഥലത്തെത്തിയിരുന്നു.