കേരളം

kerala

ETV Bharat / state

ജനതാ കർഫ്യുവിൽ പത്തനംതിട്ട നിശ്ചലം - ജനതാ കർഫ്യു

കെഎസ്ആർടിസി, സ്വകാര്യ ബസ് സർവ്വീസുകൾ പൂർണമായും നിലച്ചു. അപൂർവ്വമായി ചില ഇരുചക്ര വാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും ഒഴിച്ചാൽ നിരത്തുകൾ പൂർണ്ണമായും വിജനം.

Pathanamthitta Stuck on Janata Curfew  Pathanamthitta  Janata Curfew  ജനതാ കർഫ്യുവിൽ പത്തനംതിട്ട നിശ്ചലം  ജനതാ കർഫ്യു  പത്തനംതിട്ട
ജനതാ കർഫ്യുവിൽ പത്തനംതിട്ട നിശ്ചലം

By

Published : Mar 22, 2020, 11:45 AM IST

Updated : Mar 22, 2020, 12:41 PM IST

പത്തനംതിട്ട: കൊവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി രാജ്യത്താകമാനം നടപ്പിലാക്കിയ ജനതാ കർഫ്യുവിൽ പത്തനംതിട്ട നിശ്ചലം. പെട്ടിക്കടകൾ ഉൾപ്പടെയുള്ള കട കമ്പോളങ്ങൾ എല്ലാം തന്നെ അടഞ്ഞുകിടക്കുന്നു. അപൂർവ്വമായി ചില ഇരുചക്ര വാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും ഒഴിച്ചാൽ നിരത്തുകൾ പൂർണ്ണമായും വിജനമാണ്.

ജനതാ കർഫ്യുവിൽ പത്തനംതിട്ട നിശ്ചലം

ആംബുലൻസ് പോലെയുള്ള ആവശ്യ സർവ്വീസുകൾ പ്രവർത്തിക്കുന്നുണ്ട്. കെഎസ്ആർടിസി, സ്വകാര്യ ബസ് സർവ്വീസുകൾ പൂർണമായും നിലച്ചു. കെഎസ്ആർടിസി ഡിപ്പോയിൽ നാല് ജീവനക്കാർ മാത്രമാണ് ജോലിക്കെത്തിയത്. റെയിൽവെ സ്റ്റേഷനിലും തിരക്ക് പൊതുവെ കുറവാണ്. ആരാധനാലയങ്ങളിൽ ഈ മാസം 31 വരെ പ്രവേശനം നിർത്തലാക്കി. അനാവശ്യമായി പുറത്ത് ചുറ്റിക്കറങ്ങുന്നവരെ വീടുകളിലേക്ക് തിരികെ അയക്കുന്നതിനായി പൊലീസ് സംഘം ജില്ലയിലെ പ്രധാന ജങ്‌ഷനുകളിൽ നിരീക്ഷണം നടത്തുന്നുണ്ട്.

Last Updated : Mar 22, 2020, 12:41 PM IST

ABOUT THE AUTHOR

...view details