പത്തനംതിട്ട: സാധാരണ മെയ് പകുതി മുതൽ സ്കൂൾ വിപണിയില്‍ കച്ചവടം പൊടിപൊടിക്കാറുണ്ട്. നോട്ട് ബുക്കുകളും, പേനകളും, പെന്‍സില്‍ ബോക്സും, ബാഗുകളും, കുടകളും കൊണ്ട് വര്‍ണശബളമായിരിക്കുന്ന വ്യാപാരസ്ഥാപനങ്ങളിലേക്ക് പുത്തന്‍ പഠനോപകരണങ്ങള്‍ സ്വന്തമാക്കാനുള്ള വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഒഴുക്കായിരിക്കും. എന്നാല്‍ ആദ്യമായി സ്കൂള്‍ വിപണി നിശ്ചലമായിരിക്കുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പേ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പഠനസാമഗ്രികളെല്ലാം വ്യാപാരികള്‍ കടകളില്‍ സ്റ്റോക്ക് ചെയ്തിരുന്നു. എന്നാല്‍ കൊവിഡ് മഹാമാരി വന്നതോടെ കാര്യങ്ങളാകെ തകിടം മറിഞ്ഞു.
സ്കൂള്‍ വിപണി നിശ്ചലം; നഷ്ടം നേരിട്ട് വ്യാപാരികള്‍
കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുമ്പോൾ സ്കൂളുകൾ തുറന്ന് വിപണി തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍
സ്കൂള്‍ വിപണി നിശ്ചലം
സ്കൂളുകള്‍ തുറക്കാതെ ഓണ്‍ലൈന്‍ പഠന രീതി സര്‍ക്കാര്‍ പ്രാബല്യത്തിലാക്കിയതോടെ പഠന സാമഗ്രികള്‍ വാങ്ങാന്‍ ആരും എത്താതായി. വിപണിയില്‍ തിരക്കോ ആള്‍ക്കൂട്ടമോ ഇല്ല. മുടക്ക് മുതല്‍ പോലും സ്കൂള്‍ വിപണി ലക്ഷ്യം വെച്ച വ്യാപാരികള്‍ക്ക് തിരിച്ചുപിടിക്കാനാകുന്നില്ല. കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുമ്പോൾ സ്കൂളുകൾ തുറന്ന് വിപണി തിരിച്ച് പിടിക്കാമെന്ന വിദൂര പ്രതീക്ഷയില്‍ സ്വയം ആശ്വസിക്കുകയാണ് വ്യാപാരികള്‍.