കേരളം

kerala

ETV Bharat / state

Sabarimala Pilgrimage | മനം നിറഞ്ഞ് ഭക്തർ ; സന്നിധാനത്ത്‌ നേരിട്ടുള്ള നെയ്യഭിഷേകം പുനരാരംഭിച്ചു - ശബരിമല വാര്‍ത്തകള്‍

കൊവിഡ്‌ നിയന്ത്രണത്തെ തുടര്‍ന്ന് നേരിട്ടുള്ള നെയ്യഭിഷേകം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു

sabarimala updates  pathanamthitta latest news  sabarimala pilgrimage  ശബരിമലയില്‍ നെയ്യഭിഷേകം  ശബരിമല വാര്‍ത്തകള്‍  പത്തനംതിട്ട വാര്‍ത്തകള്‍
മനം നിറഞ്ഞ് ഭക്തർ; സന്നിധാനത്ത്‌ നേരിട്ടുള്ള നെയ്യഭിഷേകം പുനരാരംഭിച്ചു

By

Published : Dec 20, 2021, 2:47 PM IST

പത്തനംതിട്ട: ശബരിമലയില്‍ നിര്‍ത്തിവച്ചിരുന്ന നേരിട്ടുള്ള നെയ്യഭിഷേകം പുനരാരംഭിച്ചു. ഗണപതിഹോമത്തിന് ശേഷമാണ് നെയ്യഭിഷേക ചടങ്ങ്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പടെ നിരവധി ഭക്തര്‍ നെയ്യഭിഷേക ചടങ്ങില്‍ പങ്കാളികളായി.

മനം നിറഞ്ഞ് ഭക്തർ; സന്നിധാനത്ത്‌ നേരിട്ടുള്ള നെയ്യഭിഷേകം പുനരാരംഭിച്ചു

Also Read: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

രാവിലെ പതിനൊന്ന് മണി വരെ നെയ്യഭിഷേകത്തിന് ഭക്തര്‍ക്ക് അവസരം ലഭിച്ചു. കൊവിഡ് മാനദണ്ഡമനുസരിച്ച്‌ നേരിട്ടുള്ള നെയ്യഭിഷേകത്തിന് കഴിഞ്ഞ തവണ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇത് നീക്കിയതോടെ കൂടുതല്‍ ഭക്തര്‍ നെയ്യഭിഷേക ചടങ്ങിനായി എത്തുന്നുണ്ട്. അഭിഷേകം ചെയ്‌ത് നെയ്യ് വാങ്ങുന്നതിനുള്ള കൗണ്ടറുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും.

ABOUT THE AUTHOR

...view details