കേരളം

kerala

ETV Bharat / state

വൃദ്ധയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നു

ശാന്താകുമാരി അണിഞ്ഞിരുന്ന സ്വർണവും അലമാരയിലെ പണവും മോഷ്‌ടാക്കൾ കവർന്നു. തന്നെ ഒന്നും ചെയ്യരുതെന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതിനെ തുടർന്ന് കെട്ടഴിച്ചു വിട്ട ശേഷം അപഹരിച്ച പണത്തിൽ നിന്നും 1000 രൂപ തിരികെ നൽകിയാണ് സംഘം കടന്നത്.

Pathanamthitta robbery  പത്തനംതിട്ട  പത്തനംതിട്ട മോഷണം  പത്തനംതിട്ട മോഷണം വാർത്ത  Pathanamthitta news  Pathanamthitta  old woman tied up and robbed  old woman tied up and robbed news  വൃദ്ധയെ കെട്ടിയിട്ട് മോഷണം  വൃദ്ധയെ കെട്ടിയിട്ട് മോഷണം വാർത്ത  പത്തനംതിട്ട മോഷണം  പത്തനംതിട്ട മോഷണം വാർത്ത
വൃദ്ധയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നു

By

Published : Jul 20, 2021, 8:19 PM IST

പത്തനംതിട്ട: പട്ടാപ്പകൽ വീട്ടിൽ കയറിയ മോഷ്‌ടാക്കൾ വൃദ്ധയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നതായി പരാതി. പന്തളം കടയ്ക്കാട് പനയറയില്‍ പരേതനായ അനന്തന്‍ പിള്ളയുടെ ഭാര്യ ശാന്തകുമാരിയുടെ (72) വീട്ടിലാണ് മോഷണം നടന്നത്. നാല് പവനും 8000 രൂപയും മോഷ്‌ടാക്കൾ കവർന്നതായാണ് പരാതി.

ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ക്ഷേത്രത്തിലേക്ക് സദ്യയ്‌ക്കായി വാഴയില വെട്ടാനെന്ന വ്യാജേനയാണ് മോഷ്‌ടാക്കൾ വീട്ടിലെത്തിയത്. ഇല വെട്ടാൻ കത്തിയെടുത്തു നൽകാനായി ശാന്തകുമാരി വീടിനുള്ളിലേക്ക് കയറിയപ്പോൾ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു മോഷ്‌ടാക്കളും വീടിനുള്ളിൽ കടന്നു. തുടർന്ന് കൈകള്‍ ബന്ധിക്കുകയും തോര്‍ത്തുപയോഗിച്ച് വായ മൂടിക്കെട്ടുകയും ചെയ്തതായി ശാന്തകുമാരി പറഞ്ഞു. തുടർന്ന് മൂന്നു വളകള്‍, കമ്മല്‍, മോതിരം എന്നിവ ഊരിയെടുത്തു.

ALSO READ:കൊവിഡ് വ്യാപനത്തില്‍ ആശങ്ക; സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗൺ ഇളവുകളില്ല

അതിനു ശേഷം താക്കോൽ കൈയ്ക്കലാക്കി അലമാരയിൽ സൂക്ഷിച്ചിരുന്ന പണം കവർന്നതായും ശാന്തകുമാരി പറഞ്ഞു. തുടർന്ന് കെട്ടഴിച്ചു വിട്ട ശേഷം അപഹരിച്ച പണത്തിൽ നിന്നും 1000 രൂപ തിരികെ നൽകിയാണ് സംഘം കടന്നത്. മോഷണം നടന്ന വിവരം ശാന്തകുമാരി ചാരുംമൂട്ടിലും ചെങ്ങന്നൂരും താമസിക്കുന്ന മക്കളെ വിളിച്ചറിയിക്കുകയായിരുന്നു. ഇവർ പൊലീസിൽ വിവരമറിയിച്ചു. പന്തളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details