പത്തനംതിട്ട:കുമ്പഴയില്‍ റോഡിലെ കുഴിയില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി. കുമ്പഴ സ്വദേശി ആതിരയാണ് (25) അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്‌ച രാവിലെ 10 മണിയോടെ പത്തനംതിട്ട ജയിലിന് സമീപം കുമ്പഴ സംസ്ഥാനപാതയിലായിരുന്നു അപകടം. സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിയായ ആതിര രാവിലെ കുമ്പഴ ഭാഗത്ത് നിന്നും പത്തനംതിട്ട ഭാഗത്തേക്ക് വരികയായിരുന്നു. ഇതിനിടെ റോഡിലെ കുഴിയിൽ വീണ് സ്‌കൂട്ടർ മറിഞ്ഞ് ആതിര റോഡിലേക്ക് തെറിച്ചുവീണു.