പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 57 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും 54 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 21 പേരുണ്ട്. ഇന്ന് രണ്ട് മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
പത്തനംതിട്ടയിൽ 57 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - പത്തനംതിട്ട കൊവിഡ്
പത്തനംതിട്ടയിൽ കൊവിഡ് മൂലമുളള മരണനിരക്ക് 0.56 ശതമാനവും ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.22 ശതമാനവുമാണ്
![പത്തനംതിട്ടയിൽ 57 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു pathanamthitta covid covid roundup covid 19 pathanamthitta covid tally കൊവിഡ് 19 പത്തനംതിട്ട കൊവിഡ് പത്തനംതിട്ട കൊവിഡ് കണക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9640900-610-9640900-1606146011517.jpg)
പത്തനംതിട്ടയിൽ 57 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 109 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 10,625 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. 1943 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കൊവിഡ് മൂലമുളള മരണനിരക്ക് 0.56 ശതമാനവും ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.22 ശതമാനവുമാണ്.