പത്തനംതിട്ടയിൽ 230 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - പത്തനംതിട്ട പോസിറ്റിവിറ്റി നിരക്ക്
പത്തനംതിട്ടയിൽ 1881 സജീവ കൊവിഡ് രോഗികളാണ് നിലവിലുള്ളത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.21 ശതമാനവുമാണ്.
പത്തനംതിട്ട:ജില്ലയില്‍ ഇന്ന് 230 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 200 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ രോഗ ഉറവിടം വ്യക്ടമല്ലാത്ത 50 പേരുണ്ട്. ഇന്ന് ഒരു മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് ജില്ലയിൽ 165 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 1881 പേരാണ് ജില്ലയിൽ സജീവ രോഗികളായിട്ടുള്ളത്. 18253 പേര്‍ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ജില്ലയിൽനിന്ന് പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 1649 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കൊവിഡ് മരണനിരക്ക് 0.59 ശതമാനവും ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.21 ശതമാനവുമാണ്.